വീണ്ടും ബെക്കാമിനൊപ്പം ഫിൽ നെവിൽ, ഇന്റർ മിയാമിയുടെ പുതിയ പരിശീലകൻ

വീണ്ടും ഡേവിഡ് ബെക്കാമും ഫിൽ നെവിലും ഒരുമിക്കുന്നു. ഇത്തവണ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയുടെ പുതിയ പരിശീലകനായാണ് ഫിൽ നെവിൽ എത്തുന്നത്. മേജർ ലീഗ് സോക്കറിലാണ് മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒന്നിക്കുന്നത്. ഇംഗ്ലണ്ട് വനിത ദേശീയ ടീം മാനേജർ സ്ഥാനം രാജിവെച്ചാണ് ഫിൽ നെവിൽ മേജർ ലീഗ് സോക്കറിൽ എത്തുന്നത്.

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞിരുന്നു ഇന്റർ മിയാമി. പരിശിലകൻ ഡിയാഗോ അലോൺസോയുമായിട്ടാണ് ഇന്റർ മിയാമി വേർപിരിഞ്ഞത്. ഫ്ലോറിഡയിലെ ക്ലബ്ബായ ഇന്റർ മിയാമി കന്നി സീസണിൽ 23 മത്സരങ്ങളിൽ 7 ജയവും 3 സമനിലയും 13 പരാജയങ്ങളുമായാണ് സീസൺ അവസാനിപ്പിച്ചത്. എന്നാൽ ഏറെ പ്രതീക്ഷകളുമായി എത്തിയ ഇന്റർ മിയാമി പ്ലേ ഓഫിൽ നാഷ്വിലിനോട് പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് കോച്ചിന് സ്ഥാനം രാജിവെക്കേണ്ടി വന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 9 വർഷം നെവിലും ബെക്കാമും ഒന്നിച്ച് കളിച്ചിട്ടുണ്ട്. 6 പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും അടക്കം 12 കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ഇരു താരങ്ങളും നേടി. 43കാരനായ ഫിൽ നെവിൽ ഇംഗ്ലണ്ട് വുമൺസ് ടീമിനെ 2019 ലോകകപ്പിന്റെ സെമി ഫൈനൽ വരെ എത്തിച്ചിട്ടുണ്ട്.

ബെക്കാമിന്റെ ക്ലബിന്റെ പരിശീലകൻ ആവാൻ ഫിൽ നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ വീണ്ടും ഒരുമിക്കുകയാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാം തന്റെ ക്ലബായ ഇന്റർ മയാമിയുടെ പുതിയ പരിശീലകനായി എത്തിക്കാൻ പോകുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫിൽ നെവിലിനെ ആണ്. ഇപ്പോൾ ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനാണ് ഫിൽ നെവിൽ. അദ്ദേഹം വനിതാ ദേശീയ ടീം പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്റർ മയാമി തങ്ങളുടെ ആദ്യ പരിശീലകനായ ഡീഗോ അലോൺസോയെ പുറത്താക്കിയിരുന്നു. ഇത് ഫിൽ നെവിലിനെ എത്തിക്കാൻ ആണെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമി വരെ എത്തിക്കാൻ ഫിൽ നെവിലിനായിരുന്നു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലും എവർട്ടണിലും ഒരുപാട് കാലം കളിച്ചിട്ടുള്ള താരം കൂടിയാണ് ഫിൽ നെവിൽ.

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി

ആദ്യ സീസണിന് പിന്നാലെ കോച്ചുമായി പിരിഞ്ഞ് ഇന്റർ മിയാമി. ഇന്റർ മിയാമി പരിശിലകൻ ഡിയാഗോ അലോൺസോയുമായിട്ടാണ് ക്ലബ്ബ് വേർപിരിഞ്ഞത്. ഫ്ലോറിഡയിലെ ക്ലബ്ബായ ഇന്റർ മിയാമി കന്നി സീസണിൽ 23 മത്സരങ്ങളിൽ 7 ജയവും 3 സമനിലയും 13 പരാജയങ്ങളുമായാണ് സീസൺ അവസാനിപ്പിച്ചത്. ഈസ്റ്റേൺ കോൻഫെറൻസിൽ പത്താം സ്ഥാനം നേടിയ ഇന്റർ മിയാമി പ്ലേ ഓഫ് ബർത്തും ഉറപ്പിച്ചിരുന്നു.

ഏറെ പ്രതീക്ഷകളുമായി എത്തിയ ഇന്റർ മിയാമി പ്ലേ ഓഫിൽ നാഷ്വിലിനോട് പരാജയപ്പെടുകയായിരുന്നു. അതേ സമയം ഇന്റർ മിയാമിയുടെ ഉടമയായ ഡേവിഡ് ബെക്കാം ക്ലബ്ബിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുൻ പാചുക, മോണ്ടെറി പരിശീലകനായ ഡിയാഗോ അലോൺസോ ഏറെ പ്രതീക്ഷകളുമായിട്ടാണ് മേജർ ലീഗ് സോക്കറിലെത്തിയത്. ഇംഗ്ലണ്ട് വനിത ദേശീയ ടീം മാനേജർ ഫിൽ നെവില്ലെയെ ടീമിലെത്തിക്കാനാണ് ഇന്റർ മിയാമി ശ്രമിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കൊളംബസ് എം എൽ എസ് കപ്പ് ചാമ്പ്യന്മാർ

അമേരിക്കയിൽ എം എൽ എസ് കപ്പ് കൊളംബസ് ക്ര്യൂ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സീറ്റിലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊളംബസ് കിരീടം സ്വന്തമാക്കിയത്. ലൂകാസ് സീലറയന്റെ ഇരട്ട ഗോളുകളാണ് കൊളംബസിനെ ഇന്ന് വിജയത്തിലേക്ക് നയിച്ചത്. കൊളംബസിന്റെ പ്രധാന താരങ്ങളായ ഡാർലിങ്ടൺ നഗ്ബെയും പെഡ്രോ സാന്റോസും ഇല്ലാതെ ആയിരുന്നു ഇന്ന് ഫൈനലിന് ടീം ഇറങ്ങിയത്.

മത്സരത്തിന്റെ 25ആം മിനുട്ടിലും 82ആം മിനുട്ടിലും ആയിരുന്നു സെലറയന്റെ ഗോൾകൾ. 31ആം മിനുട്ടിൽ എറ്റിയെന്നെയും കൊളംബസിനായി ഗോൾ നേടി. കൊളംബസിന്റെ രണ്ടാം എം എൽ എസ് കപ്പ് മാത്രമാണിത്. 2008ൽ ആയിരുന്നു ഇതിനു മുമ്പ് കൊളംബസ് ഈ കിരീടം നേടിയത്. 2015ന് ശേഷം ആദ്യമായി ഇത്തവണ ആണ് കൊളംബസ് ഫൈനലിൽ എത്തുന്നത്.

പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം

മോശം ഫോമിനെ തുടർന്ന് പരിശീലകനെ പുറത്താക്കി എം.എൽ.എസ് ടീം ലാ ഗാലക്സി. പരിശീലകൻ ഗിലെർമോ ബാരോസിനെയാണ് ലാ ഗാലക്‌സി പുറത്താക്കിയത്. സഹ പരിശീലകരായ ഗുസ്താവോ ബാരോസ്, ഏരിയൽ പെരേര, ഗോൾ കീപ്പിങ് പരിശീലകൻ ജുവാൻ ജോസ് റോമെറോ, പെർഫോമെൻസ് പരിശീലകൻ ഹാവിയർ വാൽഡെകാന്റോസ് എന്നിവരും ക്ലബ് വിടും. 2019 ജനുവരിയിൽ ലാ ഗാലക്‌സിയിൽ എത്തിയ ബാരോസ് വെസ്റ്റേൺ കോൺഫെറെൻസിൽ ലാ ഗാലക്‌സി ഏറ്റവും അവസാന സ്ഥാനത്ത് ആയതോടെയാണ് പുറത്താക്കപ്പെട്ടത്.

ഈ സീസണിൽ ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് എം.എൽ.എസ്സിൽ ബാക്കിയുള്ളത്. ബാക്കി മത്സരണങ്ങളിൽ താത്കാലിക പരിശീലകനായി ഡൊമിനിക് കിനെറിനെ നിയമിച്ചിട്ടുണ്ട്. മുൻ ബൊക്ക ജൂനിയർസ് പരിശീലകൻ കൂടിയാണ് ഗിലെർമോ ബാരോസ്. കഴിഞ്ഞ ദിവസം ലാ ഗാലക്‌സി പോർട്ലാൻഡ് ടിമ്പേഴ്സിനോടും 5-2ന് പരാജയപ്പെട്ടിരുന്നു.

യുവന്റസ് വിട്ട മറ്റ്യുഡി ബെക്കാമിന്റെ ഇന്റർ മിയാമിയിലിയ്ക്ക്

ഫ്രഞ്ച് ഫുട്ബാൾ താരം ബ്ലൈസ് മറ്റ്യുഡി എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ചേരും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബായ ഇന്റർ മിയാമിയിൽ ചേരുമെന്ന് മറ്റ്യുഡി ട്വിറ്ററിൽ കുറിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി യുവന്റസിലായിരുന്നു മറ്റ്യുഡി കളിച്ചിരുന്നത്, എന്നാൽ കരാർ അവസാനിച്ചതോടെ താരം യുവന്റസ് വിടുകയായിരുന്നു. ലോകകപ്പ് ജേതാവായ മറ്റ്യുഡി യുവന്റസിന്റെ കൂടെ 3 സീരി എ കിരീടങ്ങളും പിഎസ്ജിയുടെ കൂടെ നാല് ലീഗ് 1 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്റർ മിയാമിക്കൊപ്പം 8-ാം നമ്പർ ഷർട്ട് ധരിക്കുന്ന മറ്റ്യുഡി നിലവിൽ എം‌എൽ‌എസിൽ കളിക്കുന്ന ഏക ലോകകപ്പ് ജേതാവാകും.

കൊറോണ മൂലം മുടങ്ങിയിരിക്കുന്ന എംഎസ്എൽ ഈ മാസം 22 നു പുനരാരംഭിക്കാനിരിക്കുകയാണ്.

 

ഫ്രാങ്ക് ഡി ബോർ അറ്റ്ലാന്റ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

ഡച്ച് ഇതിഹാസ താരം ഫ്രാങ്ക് ഡി ബോറിനെ അമേരിക്കൻ ക്ലബായ അറ്റ്ലാന്റ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. തുടർച്ചയായ മൂന്ന് പരാജയങ്ങൾ നേരിടേണ്ടി വന്നതോടെയാണ് റി ബോറിനെ അറ്റ്ലാന്റ പുറത്താക്കിയത്. ടീമിന്റെ പ്രകടനം വളരെ മോശമായതിനാൽ വലിയ വിമർശനങ്ങൾ തന്നെ ഫ്രാങ്ക് ഡി ബോർ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു ഡി ബോർ അറ്റ്ലാന്റയിൽ എത്തിയത്.

ആദ്യ സീസണിൽ അറ്റ്ലാന്റ യുണൈറ്റഡിനെ ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു. പ്രധാന താരങ്ങളെ പരിക്ക് കാരണം നഷ്ടപ്പെട്ടതാണ് അറ്റ്ലാന്റ യുണൈറ്റഡ് ഈ സീസണിൽ തിരിച്ചടിയായത്. നേരത്തെ ഇന്റർ മിലാനിലും ഇംഗ്ലീഷ് ക്ലബായ ക്രിസ്റ്റൽ പാലസിലും നിരാശ മാത്രം സമ്പാദിച്ച പരിശീലക കരിയറാണ് ഫ്രാങ്ക് ഡി ബോറിന് ഇതുവരെ ഉള്ളത്.

ചിചാരിറ്റോയ്ക്ക് അമേരിക്കയിലെ ആദ്യ ഗോൾ, എന്നിട്ടും എൽ എ ഗാലക്സിക്ക് ജയമില്ല

അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ എത്തിയ ശേഷം ആദ്യമായി മെക്സിക്കൻ താരം ഹവിയർ ഹെർണാണ്ടസ് എന്ന ചിചാരിറ്റോ ഗോൾ കണ്ടെത്തി. എന്നിട്ടും ചിചാരിറ്റോയുടെ ടീമായ എൽ എ ഗാലക്സിക്ക് വിജയിക്കാൻ ആയില്ല. ഇന്ന് നടന്ന മത്സരത്തിൽ പോർട്ലാന്റ് ടിമ്പേഴ്സിനെ നേരിട്ട എൽ എ ഗാലക്സി ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്.

ചിചാരിറ്റോ ഒരു ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ അദ്ദേഹം നഷ്ടപ്പെടുത്തിയ പെനാൾട്ടി തന്നെയാണ് ഗാലക്സിക്ക് വിനയായത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് രണ്ടാം പകുതിയിൽ ജെർമിയും ബ്ലാങ്കോയും നേടിയ ഗോളുകളിൽ പോർട്ലാന്റ് 2 ഗോളിന് മുന്നിൽ എത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആണ് ചിചാരിറ്റോ ഗോൾ നേടിയത്. അപ്പോഴേക്ക് പരാജയം ഉറപ്പായിരുന്നു.

മേജർ ലീഗ് സോക്കർ ഇത്തവണ നോക്കൗട്ട് ടൂർണമെന്റായി നടക്കും

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കർ ഇത്തവണ ലീഗ് പോലെ ആയിരിക്കില്ല നടക്കില്ല. പകരം ലോകകപ്പ് ഒക്കെ പോലെയുള്ള ടൂർണമെന്റ് പോലെ ആകും നടക്കുക. 26 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് ആകും ഇത്തവണ മേജർ ലീഗ് സോക്കർ നടക്കുക. ജൂലൈ എട്ടു മുതൽ ആകും ടൂർണമെന്റ് നടക്കുക. ഒരോ ഗ്രൂപ്പിൽ നിന്നും മുന്നിൽ എത്തുന്നവരെ വെച്ച് നോക്കൗട്ട് തലത്തിലൂടെ ലീഗ് വിജയികളെ തീരുമാനിക്കും.

ലീഗ് വിജയിക്കുന്നവർ കോൺകകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് റിസോട്ടിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. അമേരിക്കയിൽ ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.

അമേരിക്കയിൽ താരങ്ങൾ മുഴുവൻ ഒരു സീസൺ ശമ്പളം കുറയ്ക്കും

കൊറോണ കാരണം ലീഗിനേറ്റ സാമ്പത്തിക നഷ്ടം നികത്താൻ വേണ്ടി തങ്ങളുടെ ശമ്പളം കുറയ്ക്കാൻ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിലെ മുഴുവൻ താരങ്ങളും സമ്മതിച്ചു. ഒരു സീസൺ മുഴുവൻ 7% ശമ്പളം കുറയ്ക്കാൻ ആണ് താരങ്ങൾ സമ്മതിച്ചത്. ഇത് സംബന്ധിച്ച് ധാരണ ആയതായി താരങ്ങളുടെ അസോസിയേഷൻ അറിയിച്ചു.

ഇതിനൊപ്പം ഇനി വരുന്ന സീസണിൽ ക്ലബുകളുടെ സാലറി കാപ്പ് 5മില്യൺ ഡോളറാക്കി ചിട്ടപ്പെടുത്താനും തീരുമാബം ആയി. ഇത്തവണത്തെ ലീഗ് ഒരു നോക്കൗട്ട് ടൂർണമെന്റ് പോലെ നടത്താനും പദ്ധതിയുണ്ട്. കൊറോണ അധികം ബാധിക്കാത്ത ഒർലാണ്ടോയിൽ വെച്ചാകും ലീഗ് നടത്തുക. ഇതിനായി ഒരുക്കങ്ങൾ നടക്കുന്നുണ്ട്.

ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.

ജാപ് സ്റ്റാം ഇനി അമേരിക്കയിൽ പരിശീലിപ്പിക്കും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയ ജാപ് സ്റ്റാം പുതിയ ചുമതലയേറ്റും. അമേരിക്കൻ ലീഗ് മേജർ ലീഗ് സോക്കറിലെ എഫ് സി സിൻസിനാറ്റി ക്ലബിൻ്റെ മുഖ്യ പരിശീലകൻ ആയി നിയമിക്കപ്പെട്ടു. സിൻസിനാറ്റി ക്ലബിന്റെ പരിശീലകനായിരുന്ന റോൺ ജാൻസിനെ ഫെബ്രുവരിവിയിൽ ക്ലബ് പുറത്താക്കിയിരുന്നു. ആ ഒഴിവിലാണ് ഇപ്പോൾ സ്റ്റാം എത്തിയിരിക്കുന്നത്.

2021 സീസൺ അവസാനം വരെയാണ് സ്റ്റാമിന്റെ കരാർ. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ക്ലബുകളിൽ ഒന്നാണ് സിൻസിനാറ്റി. ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും സിൻസിനാറ്റി പരാജയപ്പെട്ടിരുന്നു. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനിപ്പം ട്രെബിൾ നേടിയ താരമാണ് സ്റ്റാം.

റയൽ മാഡ്രിഡ് വിട്ടാൽ അമേരിക്കയിലേക്ക് പോകുമെന്ന് സൂചന നൽകി ബെയ്ല്

റയൽ മാഡ്രിഡ് താരം ബെയ്ല് താൻ റയൽ മാഡ്രിഡ് വിട്ട് ഭാവിയിൽ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിലേക്ക് പോകും എന്ന് സൂചന നൽകി. തനിക്ക് ഏറെ ഇഷ്ടമുളല സ്ഥലമാണ് അമേരിക്ക. അവിടുത്തെ ഫുട്ബോൾ ലീഗ് അവസാന വർഷങ്ങളിൽ വലിയ രീതിയിൽ തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രീസീസണിൽ അമേരിക്കൻ ക്ലബുകളെ നേരിടുമ്പോൾ അവരുടെ മികവ് മനസ്സിലാകുന്നുണ്ട് എന്നും ബെയ്ല് പറഞ്ഞു.

ഇപ്പോൾ അമേരിക്കയിലേക്ക് പോകുന്ന യൂറോപ്യൻ ഫുട്ബോൾ താരങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. തീർച്ചയായും തനിക്കും അമേരിക്കയിൽ കളിക്കണം എന്ന് ആഗ്രഹമുണ്ട്. ബെയ്ല് പറഞ്ഞു. താൻ അവധിക്കാലം അമേരിക്കയിലെ ലോസ് ആഞ്ചെലെസിലാണ് ചിലവഴിക്കാറ് എന്നും ബെയ്ല് പറഞ്ഞു.

Exit mobile version