അമേരിക്കയിൽ ഫുട്ബോൾ ജൂൺ വരെ ഇല്ല, സീസൺ ഉപേക്ഷിക്കാൻ സാധ്യത

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറും ജൂൺ വരെ നടക്കില്ല. ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.

സ്ഥിതിഗതികൾ ഇനിയും നിയന്ത്രിക്കാൻ ആവാത്ത സാഹചര്യത്തിൽ ജൂൺ അവസാനം വരെ ലീഗ് മത്സരങ്ങൾ ഉണ്ടാകില്ല എന്ന് ഔദ്യോഗിക അറിയിപ്പു വന്നു. ലീഗ് ഉപേക്ഷിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. താരങ്ങളോടൊക്കെ അവരുടെ ശമ്പളം മറ്റു രാജ്യങ്ങളിലെ താരങ്ങൾ കുറക്കുന്നത് പോലെ കുറയ്ക്കണം എന്നും എം എൽ എസ് അധികൃതർ ആവശ്യപ്പെട്ടു.

“ഇബ്രയ്ക്ക് പകരക്കാരൻ ആവാൻ ചിചാരിറ്റോയ്ക്ക് ആകില്ല”

അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ഇബ്രാഹിമോവിചിന് പകരക്കാരനായി ടീമിൽ എത്തിയതാണ് ചിചാരിറ്റോ. പക്ഷെ ആദ്യ രണ്ടാഴ്ചയിൽ ഒരു ഗോൾ പോലും നേടാൻ ചിചാരിറ്റോയ്ക്ക് ആയില്ല. ഇത് ക്ലബിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചിചാരിറ്റോയ്ക്ക് ഇബ്രാഹിമോവിചിന് പകരക്കാരൻ ആകാൻ ആവില്ല എന്ന് ക്ലബിന്റെ ജി എം ഡെന്നീസ് ക്ലോസെ പറഞ്ഞു.

ഇബ്രയ്ക്ക് പകരക്കാരൻ ആകാൻ ആർക്കും ആവില്ല. ചിചാരിറ്റോയെ ടീം ശക്തമാകുന്നതിന്റെ ഭാഗമായാണ് ടീമിൽ എടുത്തത്. അല്ലാതെ ഇബ്രയുടെ പകരക്കാരനായല്ല. അദ്ദേഹം പറഞ്ഞു. ചിചാരിറ്റോ ഫോമിൽ ആയിക്കോളും എന്നും അദ്ദേഹം പറഞ്ഞു. എൽ എ ഗാലക്സി ഈ സീസണിൽ മികച്ച കളി പുറത്തെടുക്കും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെക്കാമിന്റെ ടീമിന് ആദ്യ മത്സരത്തിൽ പരാജയം

ബെക്കാമിന്റെ സ്വന്തം ടീമായ ഇന്റർ മിയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക മത്സരത്തിൽ പരാജയം. ഇന്ന് മേജർ ലീഗ് സോക്കറിലെ ഉദ്ഘാടന മത്സരത്തിൽ ലോസ് ആഞ്ചലെസ് എഫ് സിയെ ആയിരുന്നു ബെക്കാമിന്റെ ഇന്റർ മിയാമി നേരിട്ടത്. കഴിഞ്ഞ സീസണിൽ ഡബിൾ കിരീടം നേടിയ ലോസ് ആഞ്ചെലെസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിൽ തന്നെ നേരിടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

എതിരില്ലാത്ത ഒരു ഗോളിനാണ് ലോസ് ആഞ്ചെലെസ് വിജയിച്ചത്. കഴിഞ്ഞ സീസണിലെ മേജർ ലീഗ് സോക്കറിലെ ടോപ് സ്കോറർ ആയ കാർലെസ് വെലയാണ് ഇന്ന് വിജയ ഗോൾ നേടിയത്. ഒരു ഗംഭീര ചിപ് ഫിനിഷിലൂടെ ആയിരുന്നു വെലയുടെ ഗോൾ. ബെക്കാമും ഭാര്യ വിക്ടോറിയയും മക്കളും ഗ്യാലറിയിൽ കളി കാണാൻ എത്തിയിരുന്നു. ടീമിന്റെ പ്രകടനത്തിൽ അഭിമാനം ഉണ്ട് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും ബെക്കാം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബെക്കാമിന്റെ എംഎൽഎസ് ടീം കോച്ചായി ഡിയാഗോ അലോൺസോ എത്തും

സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയുടെ ആദ്യ പരിശീലകനായി ഡിയാഗോ അലോൺസോയെ നിയമിച്ചു. ഉറുഗ്വെൻ കോച്ചായിരിക്കും ഇന്റർ മിയാമിയുടെ കന്നി സീസണിൽ ടിമിനെ പരിശീലിപ്പികുക. 2020 എംഎൽഎസ് സീസണിൽ മാർച്ച് 14 നാണ് എൽ എ ഗാലക്സിയുമായുള്ള ഇന്റർ മിയാമിയുടെ ആദ്യ മത്സരം.

ഉറൂഗ്വെയുടേയും പരാഗ്വെയുടേയും ദേശീയ ടീമുകളെ ഡിയാഗോ അലോൺസോ പരിശീലിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിൽ പാചുകയുടേയും മോണ്ടെറിയുടേയും പരിശീലകനായിരുന്നു ഡിയാഗോ അലോൺസോ. 1999 ൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തിയ ഉറൂഗ്വെൻ ടീമിൽ അംഗമായ ഡിയാഗോ 26 വർഷത്തെ പ്ലേയിംഗ് കരിയറിനുടമയാണ്. സ്പാനിഷ് ക്ലബ്ബുകളായ വലൻസിയ,അത്ലെറ്റിക്കോ മാഡ്രിഡ്, മലാഗ എന്നിവർക്ക് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയുട്ടുണ്ട്.

കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുമെന്ന് സുവാരസ്

അമേരിക്കൻ ലീഗായ‌ എം എൽ എസിലേക്ക് താൻ സമീപ ഭാവിയിൽ തന്നെ കൂടുമാറും എന്ന് സൂചന നൽകി ബാഴ്സലോണ സ്ട്രൈക്കർ സുവാരസ്. എം എൽ എസ് ആരെയും ആകർഷിക്കുന്ന ലീഗാണ് എന്ന് സുവാരസ് പറഞ്ഞു. ഇത്രകാലവും ഫുട്ബോളിൽ ടോപ് ലെവലിൽ തന്നെ നിൽക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിരുന്നു. ഇനി താൻ തന്റെ കുടുംബത്തിന്റെ ഭാവി നോക്കേണ്ട സമയാണ്. സുവാരസ് പറഞ്ഞു.

തന്റെ കുടുംബത്തിന്റെതന്റെ കുട്ടികൾക്കും വേണ്ടി അമേരിക്കയിലേക്ക് പോകുന്നത് നൽകതായിരിക്കും എന്നും സുവാരസ് പറഞ്ഞു. ഇപ്പോൾ തനിക്ക് ബാഴ്സലോണയുമായി കരാർ ഉണ്ട്. ബാഴ്സലോണയിൽ താൻ അതീവ സന്തോഷവാനും ആണ്. പക്ഷേ ഭാവിയിൽ എന്താകുമെന്ന് അറിയില്ല. അമേരിക്ക തന്റെ പരിഗണനയിൽ ഉണ്ട്. സുവാരസ് പറഞ്ഞു.

കനേഡിയൻ ക്ലബിന്റെ പരിശീലകനായി ഹെൻറി

ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി വീണ്ടും പരിശീലകന്റെ വേഷത്തിൽ തിരികെയെത്തി. മേജർ ലീഗ് സോക്കർ ക്ലബായ ഇമ്പാക്ട് മോണ്ട്റിയലിന്റെ പരിശീലകനായാണ് ഹെൻറി എത്തിയിരിക്കുന്നത്. താരം രണ്ട് വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബായ മൊണാക്കോയിൽ കഴിഞ്ഞ വർഷം പരിശീലക വേഷത്തിൽ പ്രവർത്തിച്ചിരുന്ന ഹെൻറിക്ക് അവിടെ നിരാശ മാത്രമായിരുന്നു ലഭിച്ചത്.

കഴിഞ്ഞ സീസണിൽ തന്നെ ഹെൻറിയെ മൊണാക്കോ പുറത്താക്കുകയും ചെയ്തിരുന്നു. കാനഡ ക്ലബായ മോണ്ട്റിയൽ ഈ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ടീമാണ്. 18ആം സ്ഥാനത്തായിരുന്നു മോണ്ട്റിയൽ സീസൺ അവസാനിപ്പിച്ചത്. ആ ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുക ആയിരിക്കും ഹെൻറിയുടെ ആദ്യ ലക്ഷ്യം.

നേരത്തെ കളിക്കാരനായും എം എ എസിൽ ഹെൻറി എത്തിയിട്ടുണ്ട്. ആഴ്സണൽ ബാഴ്സലോണ തുടങ്ങിയ ക്ലബുകൾക്കായി തകർത്തു കളിച്ചിട്ടുള്ള താരം കൂടിയാണ് ഹെൻറി.

അമേരിക്ക വിടുന്നത് ഇബ്രാഹിമോവിച് ഔദ്യോഗികമായി പ്രഖ്യാപിച്ചു

സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇനി അമേരിക്കയിൽ ഇല്ല. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ താൻ തീരുമാനിച്ചതായി ഇബ്ര ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താൻ വന്നു, കണ്ടു, കീഴടക്കി എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു ട്വീറ്റിലൂടെയാണ് ഇബ്ര ക്ലബ് വിടുന്നതായി അറിയിച്ചത്. നിങ്ങൾ ആഗ്രഹിച്ച സ്ലാട്ടാനെ നിങ്ങൾ നൽകാൻ എന്നിക്ക് ആയെന്നും. ഇനി അമേരിക്കക്കാർക്ക് ബെയ്സ് ബോളിലേക്ക് തിരികെപോകാം എന്നും സ്ലാട്ടാൻ പറഞ്ഞു‌.

അവസാന രണ്ടു വർഷമായി ഗാലക്സിക്കു വേണ്ടിയാണ് സ്ലാട്ടൻ കളിക്കുന്നത്. 56 മത്സരങ്ങൾ ഗാലക്സിക്കായി കളിച്ച സ്ലാട്ടാൻ 52 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. കരാർ പുതുക്കില്ല എന്ന് തീരുമാനിച്ചതോടെ ഇബ്ര ഫ്രീ ഏജന്റായി. ഇനി ഇബ്രാഹിമോവിച് ഇറ്റലിയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ സി മിലാൻ പോലുള്ള ക്ലബുകൾ ഇബ്രയ്ക്കായി രംഗത്തുണ്ട്‌.

ഡേവിഡ് സിൽവയെ സ്വന്തമാക്കാൻ ബെക്കാമിന്റെ ടീം

അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി അടുത്ത സീസൺ മുതലാമണ് കളിക്കാൻ തുടങ്ങുന്നത്. അതിനു മുന്നോടിയായി ഒരു വൻ സൈനിംഗിന് ഡേവിഡ് ബെക്കാം ഒരുങ്ങുന്നതായാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ സിറ്റിയുടെ താരം ഡേവിഡ് സിൽവയെ അമേരിക്കയിൽ എത്തിക്കാൻ ആണ് ബെക്കാമിന്റെ ശ്രമം. ഇതിനായി ബെക്കാം സിൽവയുമായി ചർച്ചകൾ നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർ മിയാമിയുടെ മാർകീ താരമായാകും സിൽവ എത്തുക. സിൽവ ഉൾപ്പെടെ വലിയ സൈനിംഗുകൾ തന്നെ ബെക്കാം ലക്ഷ്യമിടുന്നുണ്ട്. 33കാരനായ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ ഇത് തന്റെ അവസാന സീസൺ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവസാന ഒമ്പതു വർഷമായി മാഞ്ചസ്റ്റർ സിറ്റിയിലാണ് സിൽവ കളിക്കുന്നത്. സിറ്റിക്ക് നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ സിൽവയ്ക്കായി. ഇതിനൊപ്പ രണ്ട് എഫ് എ കപ്പും നാലു ലീഗ് കപ്പും സിറ്റിയിൽ സിൽവ നേടിയിട്ടുണ്ട്.

ഇബ്രാഹ്മോവിചിന് ഹാട്രിക്കും ക്ലബ് റെക്കോർഡും, ഏഴു ഗോളടിച്ച് എൽ എ ഗാലക്സി

ഇബ്രാഹിമോവിച് അമേരിക്കയിൽ ഗോൾ വേട്ട് തുടരുകയാണ്. ഇന്ന് എൽ എ ഗാലക്സിക്ക് വേണ്ടി ഹാട്രിക്കുമായി തിളങ്ങിയ ഇബ്രാഹീമോവിച് ക്ലബ് ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡും കുറിച്ചു. ക്ലബിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന താരമായാണ് ഇബ്രഹിമോവിച് മാറിയത്. ഇന്നത്തെ ഹാട്രിക്കോടെ ഇബ്രയ്ക്ക് ലീഗിൽ 26 ഗോളുകളായി. 24 ഗോളുകൾ ആയിരുന്നു ഇതുവരെ എൽ എ ഗാലക്സി ക്ലബിന്റെ റെക്കോർഡ്.

ഇന്ന് സ്പോർടിംഗ് കെ സിക്ക് എതിരെ ആയിരുന്നു ഇബ്രാഹിമോവിചിന്റെ ഈ തകർപ്പൻ പ്രകടനം. ഇബ്രാഹിമോവിചിന്റെ മൂന്ന് ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകളാണ് എൽ എ ഗാലക്സി ഇന്ന് നേടിയത്. 7-2ന്റെ വിജയം ക്ലബ് സ്വന്തമാക്കുകയും ചെയ്തു. ഇബ്രയെ കൂടാതെ ലെറ്റ്ഗെറ്റ് ഇരട്ട ഗോളുകളും അന്റുണ, കൊരോണ എന്നിവർ ഒരോ ഗോൾ വീതവും നേടി. 1998ന് ശേഷം ആദ്യമായാണ് എൽ എ ഗാലക്സി ഒരു മത്സരത്തിൽ ഏഴു ഗോളുകൾ അടിക്കുന്നത്.

അമേരിക്കയിലെ ലീഗിന്റെ പ്ലേ ഓഫ് സിസ്റ്റത്തിനെ വിമർശിച്ച് ഇബ്രാഹിമോവിച്

അമേരിക്കയിലെ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിനെതിരെ കടുത്ത വിമർശനവുമായി ഇബ്രാഹിമോവിച്. ഐ എസ് എലിന് സമാനമായ പ്ലേ ഓഫ് രീതിയിലാണ് എം എൽ എസിലും ലീഗ് നടക്കുന്നത്. പ്ലെ ഓഫ് സിസ്റ്റം ലീഗിനെ മോശമാക്കുന്നു എന്നും ലീകെ ദുരന്തമാണെന്നും ഇബ്രാഹിമോവിച് പറഞ്ഞു. താരങ്ങളെയും ലീഗിനെയും ഈ സിസ്റ്റം പിറകോട്ട് കൊണ്ടു പോകുന്നു എന്നും ഇബ്ര പറഞ്ഞു.

ലീഗിൽ ആദ്യ ഏഴു സ്ഥാനങ്ങളിൽ എത്തിയാൽ പ്ലേ ഓഫിൽ എത്താം. പിന്നെ എന്തിനാണ് താരങ്ങൾ അവരുടെ നൂറു ശതമാനം നൽകുക എന്ന് ഇബ്ര ചോദിക്കുന്നു. ഈ പ്ലേ ഓഫ് സിസ്റ്റം മാറാതെ ഇവിടെ ലീഗ് മെച്ചപ്പെടില്ല എന്നും ഇബ്ര പറഞ്ഞു. ഇപ്പോൾ എൽ എ ഗാലക്സിയുടെ താരമാണ് ഇബ്രാഹിമോവിച്. താരത്തിനെതിരെ ലീഗ് അധികൃതർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ പോലെ റിലഗേഷനും പ്രൊമോഷനും അമേരിക്കയിൽ ഇല്ല. ഇത് അമേരിക്കൻ ഫുട്ബോളിനെ പുറകോട്ട് വലിക്കുന്നു എന്നാണ് പൊതുവെയുള്ള വിമർശനം.

അമേരിക്കയിൽ ഇബ്രാഹിമോവിച് മാജിക്ക്!! അത്ഭുത ഗോളും ഹാട്രിക്കും!! (വീഡിയോ)

കഴിഞ്ഞ ദിവസം താൻ ആണ് എം എൽ എസിലെ ഏറ്റവും മികച്ച കളിക്കാരനും ഇവിടെയുള്ള ബാക്കി കളിക്കാർക്ക് ഒന്നും തന്റെ അത്ര നിലവാരമില്ല എന്നും പറഞ്ഞ ഇബ്രാഹിമോവിച് ഇന്ന് അത് ശരിയാണെന്ന് തെളിയിക്കുകയായിരുന്നു. ലീഗിലെ ഒന്നാമന്മാരായ ലോസ് ആഞ്ചലസ് ഫുട്ബോൾ ക്ലബിനെ നേരിട്ട ഇബ്രാഹിമോവിചിന്റെ എൽ എ ഗാലക്സി കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയിരുന്നു. എന്നാൽ സ്ലാട്ടന്റെ ഒറ്റയാൾ പോരാട്ടത്തിൽ തിരിച്ചടിച്ച് 3-2ന്റെ വിജയം ഗാലക്സി സ്വന്തമാക്കി.

മൂന്നു ഗോളുകളും സ്ലാട്ടൻ തന്നെ ആയിരുന്നു നേടിയത്. അതിൽ ആദ്യത്തെ ഗോൾ സ്ലാട്ടൻ ആരാണ് എന്ന് കാണിച്ചുതന്ന ഗോളായിരുന്നു. ഒരു മാജിക്കൽ സ്ട്രൈക്കിനു മുന്നെ സ്ലാട്ടൻ എടുത്ത രണ്ട് അത്ഭുത ടച്ചുകൾ സ്ലാട്ടൻ 37കാരൻ തന്നെ ആണോ എന്ന സംശയങ്ങൾ ഉണ്ടാക്കും. ഒരു ഹെഡറിലൂടെ ആയിരുന്നു ഇബ്രയുടെ രണ്ടാംഗോൾ. രണ്ടാം പകുതിയിൽ ബോക്സിനു പുറത്തു നിന്നുള്ള ഒരു ഗ്രൗണ്ടറിലൂടെ ഇബ്ര തന്റെ ഹാട്രിക്കും തികച്ചു. ഇബ്രയുടെ എം എൽ എസിലെ രണ്ടാം ഹാട്രിക്കാണിത്.

അത്ഭുത ഗോളുമായി വീണ്ടും ഇബ്രാഹിമോവിച്

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ വീണ്ടുമൊരു അത്ഭുത ഗോളുമായി സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിച്. വണ്ടർ ഗോളുകൾ അടിക്കുന്നത് തന്റെ ശീലമാക്കി മാറ്റിയ ഇബ്ര ഇന്ന് ഒരു ബൈസിക്കിൾ കിക്ക് ഗോളാണ് നേടിയത്. ഇന്ന് ഗാലക്സിയും ന്യൂ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലായിരുന്നു ഇബ്രയുടെ ഗോൾ.

തനിക്ക് കിട്ടിയ ക്രോ രണ്ട് ടെച്ചു കളിലൂടെ കണ്ട്രോൾ ചെയ്ത് ബൈസൈക്കിൾ കിക്കൊലൂടെ ഇബ്ര വലയിൽ എത്തിക്കുകയായിരുന്നു. 37ആം വയസ്സിലും ഇബ്രയുടെ ഈ ആക്രൊബാറ്റിക്ക് മികവ് ഫുട്ബോൾ ലോകത്തെ മുഴുവൻ അമ്പരിപ്പിച്ചിരിക്കുകയാണ്‌. മത്സരം 2-1ന് ഗാലക്സി പരാജയപ്പെട്ടു എങ്കിലും ഇബ്രയുടെ ഗോളാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. സീസണിൽ ഇതിനകം തന്നെ 10 ഗോളുകൾ ഇബ്ര അടിച്ചു കഴിഞ്ഞു.

Exit mobile version