മോശം ഫോമിൽ കഷ്ടപ്പെടുന്ന എൽ എ ഗാലക്സിയുടെ പരിശീലകൻ സിഗി ഷിമിഡ് പരിശീലക സ്ഥാനം രാജിവെച്ചു. ലീഗിൽ വെറും ആറു മത്സരങ്ങൾ മാത്രം ശേഷിക്കെ ആണ് ഷിമിഡിന്റെ രാജി. പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ തനിക്ക് ആകില്ല എന്ന തോന്നൽ വന്നതുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. പ്ലേ ഓഫ് യോഗ്യതക്ക് മൂന്ന് പോയന്റ് അകലെയാണ് ഇപ്പോൾ ഗാലക്സി.
അവസാന ആറു മത്സരങ്ങളിലും ഗാലക്സിക്ക് വിജയിക്കാനായിട്ടില്ല. അവസാന മത്സരത്തിൽ 6-2ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഷിമിഡ് രാജി തീരുമാനവുമായി മുന്നോട്ട് പോയത്. ഇബ്രാഹിമോവിച് എന്ന സൂപ്പർ താരം എത്തിയിട്ട് വരെ ക്ലബിന് ജയിക്കാൻ കഴിയാത്തത് ആരാധകരെയും രോഷാകുലരാക്കിയിട്ടുണ്ട്.
സഹപരിശീലകൻ ഡൊമിനിക് കിന്നിയറാകും ഇനി സീസൺ അവസാനിക്കുന്നത് വരെ ഗാലക്സിയുടെ താൽക്കാലിക പരിശീലകൻ.
അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബ് ഔദ്യോഗിക പേരും, ക്ലബ് ലോഗോ പ്രകാശനം ചെയ്തു. ഇന്റർ മിയാമി എഫ് സി എന്നാണ് ക്ലബിന് പേര് നൽകിയിരിക്കുന്നത്. 2020 മുതലാകും ബെക്കാമിന്റെ ടീമായ ഇന്റർ മിയാമി എഫ് സി എം എൽ എസിൽ കളിക്കുക. നാല് വർഷത്തോളമായി പുതിയ ക്ലബിനായുള്ള ഒരുക്കം ബെക്കാം തുടങ്ങിയിട്ട്. 2020 സീസണ് മുമ്പായി ടീമിന് ലീഗിൽ ഇടം നൽകാം എന്നാണ് എം എൽ എസ് പറഞ്ഞിട്ടുള്ളത്.
മിയാമി കേന്ദ്രീകരിച്ച് തുടങ്ങുന്ന ക്ലബ് ഉടൻ സ്വന്തം സ്റ്റേഡിയവും പണിയും. കരിയറിന്റെ അവസാനത്തിൽ അമേരിക്കൻ ലീഗിൽ കളിക്കുമ്പോൾ ആയിരുന്നു ബെക്കാമിന് പുതിയ ക്ലബ് തുടങ്ങാനുള്ള ആഗ്രഹം ഉണ്ടായത്.
Four years ago, we dreamt of a soccer club. Today, we’re proud to announce the official crest of that club. Join us on a journey that has only just begun. THIS IS US. THIS IS MIAMI.#InterMiamiCF#ThisIsMiami#MLSpic.twitter.com/uw8QOA2lfG
വെയ്ൻ റൂണി അമേരിക്കയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. വെയ്ൻ റൂണിയെ സൈൻ ചെയ്യുന്ന സമയത്ത് ലീഗ് ടേബിളിൽ ഏറ്റവും താഴെ പ്രതീക്ഷകൾ ഒക്കെ അസ്തമിച്ച് നിൽക്കുകയായിരുന്നു ഡി സി യുണൈറ്റഡ് എന്ന ക്ലബ്. ഫൈനൽ സീരീസ് പ്ലേ ഓഫ് പോയിട്ട് അവസാന സ്ഥാനത്ത് നിന്ന് പോലുൻ രക്ഷപ്പെടില്ല എന്ന് കരുതിയിരുന്ന ആ ടീം ഇന്ന് ഫൈനൽ സീരീസ് പ്ലേ ഓഫിന് തൊട്ടടുത്ത് നിൽക്കുകയാണ്.
ഇന്ന് പുലർച്ചെ ലീഗിലെ വൻ ശക്തികളായ അറ്റ്ലാന്റയെ ആണ് റൂണിയുടെ മികവിൽ ഡി സി യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡി സിയുടെ ജയം. മൂന്ന് ഗോളിൽ ഒന്ന് സ്കോർ ചെയ്തതും രണ്ടെണ്ണത്തിന് വഴിയൊരുക്കിയതും റൂണി ആയിരുന്നു. ലൂസിയാനോ അകോസ്റ്റയാണ് രണ്ട് ഗോളുകൾ നേടിയത്.
റൂണി വരുമ്പോൾ 14 മത്സരങ്ങളിൽ നിന്ന് രണ്ടു ജയം മാത്രമാണ് ഡി സി യുണൈറ്റഡിന് ഉണ്ടായിരുന്നത്. ആ ടീമിനെയാണ് 25 മത്സരങ്ങളിൽ 30 പോയന്റുമായി റൂണി ആദ്യ 6ന് തൊട്ടടുത്ത് എത്തിച്ചിരിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കൊപ്പം ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗ് നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ സ്റ്റാർ വെയ്ൻ റൂണി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് റൂണി മനസ് തുറന്നത്. റൊണാൾഡോ യുവന്റസിൽ എത്തിയതിനു ശേഷം യുവന്റസ് ചാമ്പ്യൻസ് ലീഗ് നേടുന്നതിന് കുറിച്ച് താൻ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയർ ലീഗിൽ യുണൈറ്റഡിന് വേണ്ടി റൂണിയും ക്രിസ്റ്റിയാനോ റൊണാൾഡോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി യൂറോപ്പ്യൻ ഫുട്ബാളിൽ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ യുവന്റസിലും റൊണാൾഡോ തുടരും യുവന്റസിന് വേണ്ടി ഒട്ടേറെ ഗോൾ താരം അടിക്കുമെന്നും റൂണി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ മേജർ ലീഗ് സോക്കർ ടീമായ ഡിസി യുണൈറ്റഡിന്റെ താരമാണ് വെയ്ൻ റൂണി
വെയ്ൻ റൂണി പഴയ റൂണി തന്നെ അമേരിക്കയിലെ മേജർ സൂപ്പർ ലീഗിലും തെളിയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യുണൈറ്റഡ് വിജയം കണ്ടത് വെയ്ൻ റൂണിയുടെ കമ്മിറ്റ്മെന്റ് ഒന്ന് കൊണ്ട് മാത്രമാണ്. ഒർലാണ്ടോ സിറ്റിക്കെതിരായ മത്സരം സ്റ്റോപ്പേജ് ടൈമിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു നിൽക്കുമ്പോൾ ആണ് വെയ്ൻ റൂണിയുടെ അസിസ്റ്റിൽ ലൂസിയാനോ അക്കോസ്റ്റ തന്റെ ഹാട്രിക്കും ഡിസി യുണൈറ്റഡിന്റെ വിജയ ഗോളും നേടിയത്.
95ആം മിനിറ്റിൽ ഡിസി യുണൈറ്റഡിന് കോർണർ കിക്ക് ലഭിക്കുന്നു, എന്നാൽ കോർണർ ക്ലിയർ ചെയത ഒർലാണ്ടോ പ്രതിരോധ താരം പന്ത് സഹതാരം വിൽ ജോൺസണ് കൈമാറി. ഡിസി യുണൈറ്റഡ് ഗോൾ കീപ്പർ പോലും ഒർലാണ്ടോയുടെ ബോക്സിൽ ആയിരുന്ന സമയത്ത് പന്തുമായി ജോൺസൺ കുതിച്ചു, പക്ഷെ റൂണി ഒറ്റക്ക് പിറകെ ഓടി കഠിനമായ ടാകിളിലൂടെ പന്ത് തിരികെ പിടിക്കുന്നു. പിന്നീട് മധ്യ നിരയിൽ നിന്നും ഒർലാണ്ടോ ബോക്സിലേക്ക് മനോഹരമായ ഒരു ലോങ്ങ് ബോൾ. ലൂസിയാനോ അക്കോസ്റ്റ ഹെഡ് ചെയ്ത് ഡിസി യുണൈറ്റഡിന് വിജയം സമ്മാനിക്കുകയും ചെയ്തു.
ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന ത്രില്ലറിൽ എൽ എ ഗാലക്സിക്ക് വിജയം. സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിചിന്റെ തകർപ്പൻ പ്രകടനമാണ് ഒർലാണ്ടോ സിറ്റിക്കെതിരെ ഗാലക്സിക്ക് വിജയം നൽകിയത്. മൂന്ന് തവണ മത്സരത്തിൽ പിറകിൽ പോയ ഗാലക്സി ഇബ്രയുടെ ഹാട്രിക്കിന്റെ മികവിൽ 4-3ന് വിജയിക്കുകയായിരുന്നു. ഇബ്രാഹിമോവിചിന്റെ അമേരിക്കയിലെ ആദ്യ ഹാട്രിക്കാണിത്.
47, 67, 71 മിനുട്ടുകളിൽ ആയിരുന്നു സ്ലാട്ടാന്റെ ഗോളുകൾ. മൂൻ ഗോൾ മാത്രമല്ല ഗാലക്സിയുടെ ആദ്യ ഗോൾ നേടിയ ഡോസ് സാന്റോസിന് ആ ഗോൾ അസിസ്റ്റ് ചെയ്തതും സ്ലാട്ടനായിരുന്നു. ഈ ജയം ഗാലക്സിയെ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. 17 മത്സരങ്ങളിൽ നിന്നായി സ്ലാട്ടൻ ഇതുവരെ 15 ഗോളുകൾ അമേരിക്കയിൽ നേടി.
മേജർ ലീഗ് സോക്കറിൽ വെയ്ൻ റൂണി തന്റെ ആദ്യ ഗോൾ നേടി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് റൂണി തന്റെ പുതിയ ക്ലബായ ഡി സി യുണൈറ്റഡിന് വേണ്ടി ഗോൾ കണ്ടെത്തിയത്. ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് ഡി സി യുണൈറ്റഡിനായി റൂണി ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. കൊളരാഡോ റാപിഡ്സിനെ നേരിട്ട ഡി സി യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.
90ആ മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഡി സി യുണൈറ്റഡ് ജയം ഉറപ്പിച്ചത്. റൂണി എത്തിയതിന് ശേഷമുള്ള ഡി സിയുടെ രണ്ടാം ജയമാണിത്. പക്ഷെ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ് ഡി സി.
മേജർ ലീഗ് സോക്കറിൽ ഇന്ന് ബ്രാഡ്ലി റൈറ്റ് ഫിലിപ്സ് തന്റെ നൂറാം ഗോൾ നേടി. ന്യൂയോർക്ക് റെഡ് ബുൾസിന്റെ സ്ട്രൈക്കറായ റൈറ്റ് ഫിലിപ്സ് തന്റെ 159ആം മത്സരത്തിലാണ് 100 ഗോൾ എന്ന നേട്ടത്തിൽ എത്തിയത്. ഇന്ന് ഡി സി യുണൈറ്റഡിനെതിരായ മത്സരത്തിലെ ഗോളോടെയാണ് താരം 100 ഗോളിൽ എത്തിയത്. തന്റെ നൂറാം ഗോൾ റൈറ്റ് ഫിലിപ്സ് ആഘോഷിച്ചതും വ്യത്യസ്തമായി.
ന്യൂയോർക്ക് റെഡ്ബുൾസിൽ 99ആം നമ്പർ ജേഴ്സി ആണ് റൈറ്റ് ഫിലിപ്സ് അണിയാറ്. ഇന്ന് ഗോൾ അടിച്ചതോടെ 99ആം ജേഴ്സി അഴിച്ച് അകത്തുണ്ടായിരുന്ന 100ആം നമ്പർ ജേഴ്സി കാണിച്ചായിരുന്നു താരത്തിന്റെ ആഹ്ലാദം. എം എൽ എസിൽ 100 ഗോളുകളിൽ എത്തുന്ന 11ആമത്തെ താരമാണ് റൈറ്റ് ഫിലിപ്സ്. ന്യൂയോർക്ക് റെഡ് ബുൾസിന്റെ എക്കാലത്തെയും മികച്ച സ്കോററുമാണ് താരം.
— New York Red Bulls (@NewYorkRedBulls) July 26, 2018
മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, സതാമ്പ്ടൺ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിരുന്നു എങ്കിലും 2013ൽ അമേരിക്കയിൽ എത്തിയതിനു ശേഷമാണ് റൈറ്റ് ഫിലിപ്സിന്റെ കരിയർ പച്ചപിടിച്ചത്. മുൻ ഇംഗ്ലീഷ് താരമായ ഷോൺ റൈറ്റ് ഫിലിപ്സിന്റെ സഹോദരനാണ് ബ്രാഡ്ലി റൈറ്റ് ഫിലിപ്സ്.
മേജർ ലീഗ് സോക്കറിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി വെയ്ൻ റൂണി. ഇന്ന് ഡി സി യുണൈറ്റഡിനായി രണ്ടാം പകുതിയി ഇറങ്ങിയ റൂണി ആദ്യ മത്സരത്തിൽ തന്നെ ഒരസിസ്റ്റു ഒപ്പം ഡി സിക്ക് 3-1ന്റെ വിജയവും സമ്മാനിച്ചു. വാൻകോവർ വൈറ്റ്കാപ്സ് ആയിരുന്നു റൂബ്ബിയുടെ ടീമിന്റെ എതിരാളികൾ. ഡി സി യുണൈറ്റഡ് ഈ സീസണിൽ ആദ്യമായാണ് സ്വന്തം ഗ്രൗണ്ടിൽ മൂന്ന് ഗോളുകൾ അടിക്കുന്നത്.
സീസണിലെ ഡി സിയുടെ 15 മത്സരങ്ങളിൽ നിന്നായുള്ള മൂന്നാം വിജയം മാത്രമാണിത്. ഇപ്പോഴും ടേബിളിൽ അവസാന സ്ഥാനത്താണ് ഡി സി. ഇന്ന് റൂണി ഇറങ്ങില്ല എന്നാണ് കരുതിയത് എങ്കിലും ഗ്യാലറി മുഴുവൻ റൂണിക്കായി ആർപ്പു വിളിച്ചതോടെ രണ്ടാം പകുതിയിൽ റൂണിയെ കളത്തിൽ ഇറക്കുകയായിരുന്നു.
മേജർ ലീഗ് സോക്കറിലെ ഓൾ സ്റ്റാർ ടീമുമായി ഏറ്റുമുട്ടാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. യുവന്റസിന്റെ സമ്മർ ടൂറിന്റെ ഭാഗമായാണ് അമേരിക്കൻ ലീഗുമായി സഹകരിക്കുന്നത്. സൂപ്പർ താരങ്ങളായ ഡേവിഡ് വിയ്യ, ഇബ്രാഹിമോവിച്ച് എന്നിവർ MLS ഓൾ സ്റ്റാർ ടീമിലുണ്ട്. ഓഗസ്റ്റ് 1. നു അറ്റ്ലാന്റയിൽ വെച്ചായിരിക്കും മത്സരം നടക്കുക. അറ്റ്ലാന്റ യുണൈറ്റഡ് കോച്ച് ടാറ്റ മാർട്ടീനോയായിരിക്കും MLS ഓൾ സ്റ്റാർ ടീമിന്റെ കോച്ച്.
Defenders: Francisco Calvo (Minnesota United), Laurent Ciman (LAFC), Matt Hedges (FC Dallas), Aaron Long (New York Red Bulls), Michael Murillo (New York Red Bulls), Michael Parkhurst (Atlanta United), Graham Zusi (Sporting Kansas City).
Midfielders: Miguel Almiron (Atlanta United), Ezequiel Barco (Atlanta United), Alphonso Davies (Vancouver Whitecaps), Jonathan Dos Santos (LA Galaxy), Alberth Elis (Houston Dynamo), Ignacio Piatti (Montreal Impact), Alexander Ring (New York City FC), Ilie Sanchez (Sporting Kansas City), Diego Valeri (Portland Timbers), Yoshimar Yotun (Orlando City SS), Wilfried Zahibo (New England Revolution).
Attackers: Sebastian Giovinco (Toronto FC), Zlatan Ibrahimovic (LA Galaxy), Josef Martinez (Atlanta United), Carlos Vela (LAFC), David Villa (New York City FC), Bradley Wright-Phillips (New York Red Bulls).
അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ മിയാമിയിൽ നിന്നൊരു ടീമുമായി ഇതിഹാസ താരം ഡേവിഡ് ബെക്കാം വരുന്നു. മേജർ ലീഗ് സോക്കറിലെ 25 മതെ ടീമായിരിക്കും ബെക്കാമിന്റെ ഉടമസ്ഥതയിൽ മിയാമിയിൽ തുടങ്ങുക. ടീമിന്റെ പേരും ഏത് സീസണിൽ കളിക്കളത്തിൽ ഇറങ്ങും എന്നി കാര്യങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും 2021 ഓട് കൂടി മിയാമി ബെക്കാം യുണൈറ്റഡ് മേജർ ലീഗ് സോക്കറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ടീമിന്റെ സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം അനുവദിച്ചുകൊണ്ടുള്ള മിയാമി സിറ്റി ഒഫീഷ്യൽസിന്റെ അനുമതി ബെക്കാം മുൻപ് നേടിയിരുന്നു. ഇരുപത്തയ്യായിരത്തോളം കാണികൾക്ക് വേണ്ടി ആണ് സ്റ്റേഡിയം സജ്ജമാക്കുന്നതെന്നാണ് മിയാമി ബെക്കാം യുണൈറ്റഡ് ഒഫീഷ്യൽസ് അറിയിച്ചത്. അമേരിക്കയിലെ ഫുട്ബോൾ ആരാധകർ ഈ അനൗൺസ്‌മെന്റ് വന്നതോട് കൂടി ആവേശത്തിലാണ്.
2007 ലെ MLS സൂപ്പർ ഡ്രാഫ്റ്റിലൂടെയാണ് ബെക്കാം മേജർ ലീഗ് സോക്കറിലെ എൽഎ ഗാലക്സിയിൽ എത്തുന്നത്. അന്നത്തെ എൽഎ ഗാലക്സിയുമായുള്ള കരാർ അനുസരിച്ചാണ് മേജർ ലീഗ് സോക്കറിൽ ഒരു ടീം തുടങ്ങാൻ ബെക്കാമിന് അനുവാദം കിട്ടുന്നത്. മിയാമിയിൽ 2001 നു ശേഷം ഇതാദ്യമായാണ് മേജർ ലീഗ് സോക്കർ എത്തുന്നത്. നാല് സീസണുകൾക്ക് ശേഷം മിയാമി ഫ്യൂഷൻ 2001 ൽ അടച്ചു പൂട്ടിയിരുന്നു.
മുൻ ജർമ്മൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി ഒരു വർഷത്തേക്ക് കൂടി ചിക്കാഗോയിൽ തുടരും. ചിക്കാഗോ ഫയറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടിയാണ് താരം നീട്ടിയത്. തന്റെ മേജർ ലീഗ് സോക്കർ കരിയറിൽ ഒരു ട്രോഫി ഇല്ലാത്തതിന്റെ വിഷമം താരം മറച്ചു വെച്ചില്ല. 2018 ൽ ഒരു ട്രോഫി നേടാൻ ഉറപ്പിച്ച് തന്നെയാണ് അമേരിക്കയിൽ രണ്ടാമങ്കത്തിന് ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഒരുങ്ങുന്നത്.
തന്റെ ചിക്കാഗോ ഫയറിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് കഴിഞ്ഞിരുന്നു. ന്യൂയോർക്ക് റെഡ് ബില്ലിനോട് തോറ്റ് മേജർ ലീഗ് സോക്കർ പ്ലേയ് ഓഫിൽ പുറത്തയെങ്കിലും മികച്ച പ്രകടനമാണ് ചിക്കാഗോ ഫയർ കാഴ്ചവെച്ചത്. 24 മത്സരങ്ങളിൽ ആര് അസിസ്റ് ഉൾപ്പടെ നാല് ഗോളുകളാണ് ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറിന്റെ സമ്പാദ്യം. 2018 MLS സീസണിൽ ചിട്ടികഗോ ഫയറിന്റെ ആദ്യ മത്സരം മാർച്ച് പത്തിന് സ്പോർട്ടിങ് കാൻസസ് സിറ്റിക്ക് എതിരെയാണ്