അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറും ജൂൺ വരെ നടക്കില്ല. ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.
സ്ഥിതിഗതികൾ ഇനിയും നിയന്ത്രിക്കാൻ ആവാത്ത സാഹചര്യത്തിൽ ജൂൺ അവസാനം വരെ ലീഗ് മത്സരങ്ങൾ ഉണ്ടാകില്ല എന്ന് ഔദ്യോഗിക അറിയിപ്പു വന്നു. ലീഗ് ഉപേക്ഷിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. താരങ്ങളോടൊക്കെ അവരുടെ ശമ്പളം മറ്റു രാജ്യങ്ങളിലെ താരങ്ങൾ കുറക്കുന്നത് പോലെ കുറയ്ക്കണം എന്നും എം എൽ എസ് അധികൃതർ ആവശ്യപ്പെട്ടു.