“രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ കണ്ടിട്ടില്ല”

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ താൻ കണ്ടിട്ടിട്ടില്ലെന്ന് മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഗ്രെയിം സ്വാൻ. 2000ൽ കൗണ്ടിയിൽ തനിക്കെതിരെ രാഹുൽ ദ്രാവിഡ് കളിച്ചതിന്റെ അനുഭവത്തിലാണ് സ്വാൻ മുൻ ഇന്ത്യൻ മധ്യ നിര ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡിനെ പ്രകീർത്തിച്ചത്.

“രാഹുൽ ദ്രാവിഡ് വളരെ വലിയ താരമായിരുന്നു. കെന്റിൽ ആയിരുന്നപ്പോൾ ദ്രാവിഡിനെതിരെ താൻ പന്തെറിയുകയും അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ഒരു താരം ഇത്രയും മികച്ച രീതിയിൽ കളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. രാഹുൽ ദ്രാവിഡ് കൗണ്ടിയിലെ ഒരു മത്സരത്തിലും പുറത്താക്കാൻ കഴിയുമായിരുന്നില്ല. രാഹുൽ ദ്രാവിഡ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ദ്രാവിഡിന്റെ പ്രകടനം തന്നെ ഒരു 11 വയസ്സുള്ള സ്പിന്നറാക്കി” ഗ്രെയിം സ്വാൻ പറഞ്ഞു.

താൻ ഒരിക്കൽ രാഹുൽ ദ്രാവിഡിനെ പുറത്താക്കിയെങ്കിലും സാധാരണ ഗതിയിൽ അത് രാഹുൽ ദ്രാവിഡ് പുറത്താവുന്ന ഒരു പന്ത് ആയിരുന്നില്ലെന്നും സ്വാൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 163 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രാഹുൽ ദ്രാവിഡ് 13265 റൺസും നേടിയിട്ടുണ്ട്.

Previous articleടി20 ലോകകപ്പിന്റെ കാര്യത്തിൽ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്ന് ഐ.സി.സി
Next articleഅമേരിക്കയിൽ ഫുട്ബോൾ ജൂൺ വരെ ഇല്ല, സീസൺ ഉപേക്ഷിക്കാൻ സാധ്യത