എത്ര വൈകിയാലും ഈ സീസൺ പൂർത്തിയാക്കണം എന്ന് പ്രീമിയർ ലീഗ്

കൊറോണ കാരണം ഇനിയും ഫുട്ബോൾ സീസൺ പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇംഗ്ലണ്ടിലും. എന്നാൽ സീസൺ എന്തു വന്നാലും ഉപേക്ഷിക്കേണ്ടതില്ല എന്ന് ഇന്നലെ നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ ചർച്ചയിലും ആവർത്തിച്ചു. 20 ക്ലബുകളും സീസൺ പൂർത്തിയാക്കാം എന്നു തന്നെ നിലപാട് എടുത്തു. അത് എത്ര വൈകിയാലും പ്രശ്നമില്ല എന്നാണ് ക്ലബുകളുടെ നിലപാട്.

സീസൺ എന്നും തുടങ്ങണം എന്ന് ഒരു അവസാന തീയതി പറയേണ്ടതില്ല എന്നും ക്ലബുകൾ പറഞ്ഞു. എന്നാൽ അടുത്ത സീസൺ തുടങ്ങേണ്ടതുള്ളത് കൊണ്ട് സെപ്റ്റംബർ അവസാനത്തിനു മുമ്പ് സീസൺ തീർക്കണം എന്ന് പ്രീമിയർ ലീഗ് പറയുന്നു. ഇപ്പോൾ എന്തായാലും ജൂൺ വരെ മത്സരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്.

Previous articleഅമേരിക്കയിൽ ഫുട്ബോൾ ജൂൺ വരെ ഇല്ല, സീസൺ ഉപേക്ഷിക്കാൻ സാധ്യത
Next article“ബാഴ്സലോണ സുവർണ്ണ തലമുറ ഇനി ആവർത്തിക്കപ്പെടില്ല” – ഇനിയേസ്റ്റ