“ഇബ്രയ്ക്ക് പകരക്കാരൻ ആവാൻ ചിചാരിറ്റോയ്ക്ക് ആകില്ല”

- Advertisement -

അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ഇബ്രാഹിമോവിചിന് പകരക്കാരനായി ടീമിൽ എത്തിയതാണ് ചിചാരിറ്റോ. പക്ഷെ ആദ്യ രണ്ടാഴ്ചയിൽ ഒരു ഗോൾ പോലും നേടാൻ ചിചാരിറ്റോയ്ക്ക് ആയില്ല. ഇത് ക്ലബിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചിചാരിറ്റോയ്ക്ക് ഇബ്രാഹിമോവിചിന് പകരക്കാരൻ ആകാൻ ആവില്ല എന്ന് ക്ലബിന്റെ ജി എം ഡെന്നീസ് ക്ലോസെ പറഞ്ഞു.

ഇബ്രയ്ക്ക് പകരക്കാരൻ ആകാൻ ആർക്കും ആവില്ല. ചിചാരിറ്റോയെ ടീം ശക്തമാകുന്നതിന്റെ ഭാഗമായാണ് ടീമിൽ എടുത്തത്. അല്ലാതെ ഇബ്രയുടെ പകരക്കാരനായല്ല. അദ്ദേഹം പറഞ്ഞു. ചിചാരിറ്റോ ഫോമിൽ ആയിക്കോളും എന്നും അദ്ദേഹം പറഞ്ഞു. എൽ എ ഗാലക്സി ഈ സീസണിൽ മികച്ച കളി പുറത്തെടുക്കും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement