ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി വീണ്ടും പരിശീലകന്റെ വേഷത്തിൽ തിരികെയെത്തി. മേജർ ലീഗ് സോക്കർ ക്ലബായ ഇമ്പാക്ട് മോണ്ട്റിയലിന്റെ പരിശീലകനായാണ് ഹെൻറി എത്തിയിരിക്കുന്നത്. താരം രണ്ട് വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബായ മൊണാക്കോയിൽ കഴിഞ്ഞ വർഷം പരിശീലക വേഷത്തിൽ പ്രവർത്തിച്ചിരുന്ന ഹെൻറിക്ക് അവിടെ നിരാശ മാത്രമായിരുന്നു ലഭിച്ചത്.
കഴിഞ്ഞ സീസണിൽ തന്നെ ഹെൻറിയെ മൊണാക്കോ പുറത്താക്കുകയും ചെയ്തിരുന്നു. കാനഡ ക്ലബായ മോണ്ട്റിയൽ ഈ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ടീമാണ്. 18ആം സ്ഥാനത്തായിരുന്നു മോണ്ട്റിയൽ സീസൺ അവസാനിപ്പിച്ചത്. ആ ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുക ആയിരിക്കും ഹെൻറിയുടെ ആദ്യ ലക്ഷ്യം.
നേരത്തെ കളിക്കാരനായും എം എ എസിൽ ഹെൻറി എത്തിയിട്ടുണ്ട്. ആഴ്സണൽ ബാഴ്സലോണ തുടങ്ങിയ ക്ലബുകൾക്കായി തകർത്തു കളിച്ചിട്ടുള്ള താരം കൂടിയാണ് ഹെൻറി.