“താൻ ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും നല്ല കാലം ഇത്”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജോസെയുടെ കാലത്ത് എത്തിയെങ്കിലും ഇപ്പോൾ മാത്രമാണ് ബ്രസീലിയൻ താരം ഫ്രെഡിന് ഒരു ഇംഗ്ലണ്ടിൽ ഒരു താളം കണ്ടെത്താൻ ആയത്. താൻ ഇംഗ്ലണ്ടിൽ എത്തിയ ശേഷമുള്ള തന്റെ ഏറ്റവും നല്ല ഫോമാണിത് എന്ന് ഫ്രഡ് പറഞ്ഞു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫ്രെഡ്. ഫ്രെഡും മക്ടോമിനെയും ഉള്ള മിഡ്ഫീൽഡ് മികച്ച പ്രകടനമാണ് അവസാന ആഴ്ചകളിൽ നടത്തിയത്.

പരിശീലകന്റെ വിശ്വാസം എപ്പോഴും എല്ലാ കളിക്കാർക്കും അത്യാവശ്യമാണ്. തനിക്ക് ഇപ്പോൾ അത് ഉണ്ടെന്ന് ഫ്രെഡ് പറഞ്ഞു‌. ഇംഗ്ലണ്ടിൽ വന്ന ശേഷം തന്റെ ഏറ്റവും നല്ല സമയത്തിലൂടെയാണ് താൻ കടന്നു പോകുന്നത്. ഫ്രെഡ് പറഞ്ഞു. സ്ഥിരമായി കളിക്കുക ആയിരുന്നു എനിക്ക് വേണ്ടത്. ഇപ്പോൾ അതിന് സാധിക്കുന്നുണ്ട്. ഇപ്പോൾ തന്റെ ആത്മവിശ്വാസം വലുതാണ്. അത് തനിക്ക് നല്ലത് ചെയ്യുന്നുണ്ട് എന്നും ഫ്രെഡ് പറഞ്ഞു.

Previous articleസഹൽ, ആശിഖ് ആദ്യ ഇലവനിൽ, അഫ്ഗാനെതിരായ ഇന്ത്യൻ ടീം അറിയാം
Next articleകനേഡിയൻ ക്ലബിന്റെ പരിശീലകനായി ഹെൻറി