ബെക്കാമിന്റെ എംഎൽഎസ് ടീം കോച്ചായി ഡിയാഗോ അലോൺസോ എത്തും

- Advertisement -

സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയുടെ ആദ്യ പരിശീലകനായി ഡിയാഗോ അലോൺസോയെ നിയമിച്ചു. ഉറുഗ്വെൻ കോച്ചായിരിക്കും ഇന്റർ മിയാമിയുടെ കന്നി സീസണിൽ ടിമിനെ പരിശീലിപ്പികുക. 2020 എംഎൽഎസ് സീസണിൽ മാർച്ച് 14 നാണ് എൽ എ ഗാലക്സിയുമായുള്ള ഇന്റർ മിയാമിയുടെ ആദ്യ മത്സരം.

ഉറൂഗ്വെയുടേയും പരാഗ്വെയുടേയും ദേശീയ ടീമുകളെ ഡിയാഗോ അലോൺസോ പരിശീലിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിൽ പാചുകയുടേയും മോണ്ടെറിയുടേയും പരിശീലകനായിരുന്നു ഡിയാഗോ അലോൺസോ. 1999 ൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തിയ ഉറൂഗ്വെൻ ടീമിൽ അംഗമായ ഡിയാഗോ 26 വർഷത്തെ പ്ലേയിംഗ് കരിയറിനുടമയാണ്. സ്പാനിഷ് ക്ലബ്ബുകളായ വലൻസിയ,അത്ലെറ്റിക്കോ മാഡ്രിഡ്, മലാഗ എന്നിവർക്ക് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയുട്ടുണ്ട്.

Advertisement