സ്പാനിഷ് യുവതാരത്തെ വോൾഫ്സിൽ നിന്നും തിരികെ എത്തിക്കാൻ റയൽ മാഡ്രിഡ്

- Advertisement -

വോൾഫ്സിന്റെ പ്രതിരോധ താരം ജീസുസ് വയെഹോയെ തിരികെയെത്തിക്കാനൊരുങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾഫ്സിലേക്ക് ജീസുസ് വയേഹോയെ റയൽ മാഡ്രിഡ് ലോണിൽ അയച്ചത്. എന്നാൽ ഒക്ടോബറിന് ശേഷം തുടർച്ചയായ 11 മത്സരങ്ങളിൽ പുറത്തിരിക്കുകയാണ് യുവതാരം.

22 കാരനായ താരത്തിന് പ്ലേയിംഗ് ടൈം ലഭിക്കാത്തതിനെ തുടർന്നാണ് പെട്ടന്നുള്ള നീക്കത്തിന് റയൽ മുതിരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വയേഹോയെ ലെഗനെസിലേക്ക് ലോണിൽ അയക്കാനാണ് സാധ്യത. യൂറോപ്യൻ ഫുട്ബോളിന്റെ സാധ്യതയും കൂടെ മുന്നിൽ കണ്ടാണ് റയൽ ജീസൂസ് വയേഹോയെ വോൾഫ്സിലേക്ക് അയച്ചത്. സരഗോസയുടെ താരമായ വയേഹോ 2015 ലാണ് റയലിൽ എത്തുന്നത്. ജർമ്മനിയിൽ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടിയും കളിച്ചിട്ടുണ്ട് വയ്യേഹോ.

Advertisement