കോഹ്ലിയല്ല, രോഹിത്ത് അനിൽ കുബ്ലെയുടെ മികച്ച ഇന്ത്യൻ താരം

ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെയുടെ അഭിപ്രായത്തിൽ ഈ വർഷത്തെ മികച്ച ഇന്ത്യൻ താരം രോഹിത് ശർമ്മ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളിൽ ഒന്നാമതുണ്ടെങ്കിലും കുംബ്ലെയുടെ അഭിപ്രായത്തിൽ ഹിറ്റ്മാൻ തന്നെയാണ് മികച്ച താരം.
ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ തന്റെ പേരിലാക്കിയിരുന്നു. ക്യാപ്റ്റൻ കോഹ്ലിയെ പിന്നിലാക്കിയാണ് ഹിറ്റ്മാൻ ഈ നേട്ടം കുറിച്ചത്. 28 ഏകദിനത്തില്‍ ഏഴ് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 1490 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. കൊഹ്ലി 26 ഏകദിനത്തില്‍ 1377 റണ്‍സാണ് നേടിയത്.

ലോകകപ്പിലെ പ്രകടനം കൂടെ കണക്കിലെടുക്കണമെന്നും അനിൽ കുംബ്ലെ പറഞ്ഞു. കൊഹ്ലിക്ക് പകരം ഇന്ത്യെയെ നയിച്ചതും ടെസ്റ്റിലെ ഡബിൾ സെഞ്ചുറിയും രോഹിത്തിന് അനുകൂലമായ ഘടകമായെന്ന് അനിൽ കുംബ്ലെ കൂട്ടിച്ചേർത്തു.

Previous articleലോകകപ്പ് ഫൈനലിന്റെ ഓർമ്മ പുതുക്കൽ, ഇറ്റലിയും ബ്രസീലും നേർക്ക് നേർ
Next articleബെക്കാമിന്റെ എംഎൽഎസ് ടീം കോച്ചായി ഡിയാഗോ അലോൺസോ എത്തും