മിലാന്റെ ചരിത്ര നേട്ടം ലക്ഷ്യം വെച്ച് യുവന്റസ്

ഇറ്റലിയിൽ എ സി മിലാന്റെ ചരിത്ര നേട്ടം ലക്ഷ്യം വെച്ച് യുവന്റസ് പ്രയാണം ആരംഭിച്ചു. ഫാബിയോ കാപ്പെല്ലോയുടെ സ്വപ്‍ന തുല്യമായ മിലാൻ തുടക്കമാണ് യുവന്റസ് കോച്ച് മാക്സിമില്യൻ അല്ലെഗ്രിയും ലക്ഷ്യം വെക്കുന്നത്. 1992, ൽ കപ്പേലോയുടെ കീഴിൽ റോസനേരികൾ ആദ്യ പതിമൂന്നു മത്സരങ്ങൾ ജയിച്ചിരുന്നു. ആ ഐതിഹാസികമായ തുടക്കമാണ് യുവന്റസ് ലക്ഷ്യം വെക്കുന്നത്.

ഈ സീസണിലെ പത്ത് മത്സരങ്ങളിലും അപരാജിതരായിരിക്കുകയാണ് മാക്സിമില്യൻ അല്ലെഗ്രിയുടെ യുവന്റസ്. സീരി എ യിൽ നൂറു ശതമാനം വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. ആദ്യ എട്ടു മത്സരങ്ങൾ ജയിക്കുകായും ചെയ്തു. ഇനിയുള്ള യുവന്റസിന്റെ മൂന്നു മത്സരങ്ങളും താരതമ്യേന എളുപ്പമാണ്. ജെനോവ, എംപോളി, കാഗ്ലിയാരി എന്നിവരാണ് യുവന്റസിന്റെ എതിരാളികൾ. യുവന്റസിന്റെ പതിനാലാം മത്സരം ഓൾഡ് ട്രാഫൊർഡിലേതായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണ് അന്ന് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടേണ്ടത്.

Previous articleറൂണിയുടെ ഡിസി യുണൈറ്റഡ് പ്ലേ ഓഫിൽ കടന്നു
Next articleഇന്ത്യന്‍ ടീമിനു അനുമോദനമറിയിച്ച് സച്ചിന്‍