മിഷൻ സോക്കർ അക്കാദമി ക്വാർട്ടർ ഫൈനലിൽ

മലപ്പുറം: മൊറയൂർ വി.എച്ച്.എം.എച്ച്.എസ് സ്കൂൾ മൈതാനത്ത് ലൂക്കാ സോക്കർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആൾ കേരളാ അക്കാദമി ഫുട്ബോളിൽ ഇന്ന് കാലത്ത് നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ അരിമ്പ്ര മിഷൻ സോക്കർ അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തിലെ അക്കാദമി ഫുട്ബോൾ രംഗത്ത് ഏറെ പ്രസിദ്ധരായ വൈ.എസ്.സി എടരിക്കോടിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. ശക്തരായ എടരിക്കോടിന്റെ ഓരോ മുന്നേറ്റങ്ങളെയും ഫലപ്രദമായി ചെറുത്ത് തുടർച്ചയായി പ്രത്യാക്രമണങ്ങൾ നടത്തിയാണ് മുന്നേറ്റ നിരയിൽ തിളങ്ങിയ റുബ്ബാസിലൂടെ മിഷൻ സോക്കർ അക്കാദമി വിജയം കൈവരിച്ചത്. റൂബാസ് തന്നെയാണ് മത്സരത്തിലെ കേമനായി തിരെഞ്ഞെടുക്കപ്പെട്ടതും. നാളെ കാലത്ത് നടയ്ക്കുന്ന ക്വാർട്ടർ ഫൈനലിൽ മിഷൻ സോക്കർ അക്കാദമി പ്രഗൽഭരായ എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറത്തെ നേരിടും.