ചാമ്പ്യൻസ് ലീഗ് മത്സരം കഴിഞ്ഞ് പോകുമ്പോൾ നാപോളി സ്ട്രൈക്കറെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു

ചാമ്പ്യൻസ് ലീഗ് മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാപോളി സ്ട്രൈക്കർ മിലികിനെ ബൈക്കിൽ എത്തിയ സംഘം കൊള്ളയടിച്ചു. മിലിക് സഞ്ചരിച്ച കാറ് തടഞ്ഞ് നിർത്തി തോക്കു ചൂണ്ടിയായിരുന്നു കൊള്ള. താരത്തെ ശാരീരികോപദ്രവം ഏൽപ്പിച്ചില്ല. താരത്തിന്റെ വില പിടിപ്പുള്ള വാച്ചും പണവും കവർന്നതായി നാപൾസ് പോലീസ് പറഞ്ഞു.

ഇന്നലെ ലിവർപൂളിനെതിരെ കളിച്ച് മിലിക് മടങ്ങുമ്പോൾ രാത്രി 2 മണി ആയിരുന്നു. വർകാറ്റുരോയിൽ വെച്ചായിരുന്നു കൊള്ള നടന്നത്. മുമ്പ് നാപൾസിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് നാപോളിയുടെ സ്ട്രൈക്കർ ഫിലിപ്പെ ഇൻസൈനിയെയും കൊള്ളയടിച്ചിരുന്നു. അന്ന് ടീമിനു വേണ്ടി കുറെ ഗോളുകൾ അടിക്കാൻ ആവശ്യപ്പെട്ടായിരുന്നു കൊള്ള സംഘം മടങ്ങിയത്. മുമ്പ് നാപോളി ക്യാപ്റ്റൻസ് ഹാംസികിനും ഇത്തരം സംഭവം നേരിടേണ്ടി വന്നിട്ടുണ്ട്

Previous articleഇംഗ്ലണ്ട് പരിശീലകന് പുതിയ കരാർ
Next articleഐ എസ് എല്ലിലെ ആദ്യ ചുവപ്പ് കാർഡ് സെന റാൽട്ടെയ്ക്ക്