എം എൽ എസ്സിലെ മികച്ച കോച്ച് ഇനി മെക്സിക്കോയെ നയിക്കും

എം എൽ എസ് ക്ലബായ അറ്റ്ലാന്റ യുണൈറ്റഡ് പരിശീലകൻ ടാറ്റ മാർടീനോ ഇനി മെക്സിക്കോയുടെ പരിശീലകൻ. ഇക്കഴിഞ്ഞ എം എൽ എസ് സീസൺ അവസാനത്തോടെ അറ്റ്ലാന്റ ക്ലബ് വിടാൻ ടാറ്റ തീരുമാനിച്ചിരുന്നു. അവസാന രണ്ടു സീസണുകളിലായി അറ്റ്ലാന്റ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്ന ടാറ്റ എം എൽ എസിലെ ഈ വർഷത്തെ ഏറ്റവും മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അറ്റ്ലാന്റയ്ക്ക് എം എൽ എസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കാനും ടാറ്റയ്ക്ക് ആയി.

അവസാന രണ്ടു സീസണിലും ടീമിനെ പ്ലേ ഓഫിൽ എത്തിച്ച ടാറ്റ മാർട്ടിനോ മെക്സിക്കോയിലും അത്ഭുതങ്ങൾ കാണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് കഴിഞ്ഞ് ജുവാൻ കാർലോസ് ഒസോരിയോ സ്ഥാനം ഒഴിഞ്ഞ ശേഷം ഇത്ര കാലം ആയി ഒരു സ്ഥിരം പരിശീലകനെ മെക്സിക്കോ നിയമിച്ചിരുന്നില്ല.

Previous articleപ്രീമിയർ ലീഗ് സ്വപ്നത്തിനായി എഫ് എ കപ്പ് ബലി കൊടുത്ത് ലിവർപൂൾ
Next articleഎഫ്.എ കപ്പിൽ ആഴ്‌സണൽ – മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ പോരാട്ടം