മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് അഗ്വേറൊ

- Advertisement -

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് അർജന്റീന താരം കുൻ അഗ്വേറൊ. വലിയ എന്തെങ്കിലും കാര്യങ്ങൾ സംഭവിച്ചാൽ മാത്രമേ മെസ്സി ബാഴ്‌സലോണ വിടുകയുള്ളുവെന്നും അഗ്വേറൊ പറഞ്ഞു. മെസ്സിക്ക് ബാഴ്‌സലോണയെ ഒരുപാട് ഇഷ്ടമാണെന്നും താരം ബാഴ്‌സലോണയിൽ തന്നെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്നും അഗ്വേറൊ കൂട്ടിച്ചേർത്തു.

“മെസ്സി ബാഴ്‌സലോണ ഇതിഹാസവും അവരുടെ പ്രതീകം കൂടിയാണ്. പല താരങ്ങളും ടീം വിട്ടുപോയെങ്കിൽ മെസ്സിക്ക് ബാഴ്‌സലോണയിൽ തുടരുകയാണ് ചെയ്തത്. മെസ്സി ബാഴ്‌സലോണയിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം അവിടെ സന്തോഷവാനാണ്. എന്ത് സംഭവിച്ചാലും മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരും.” അഗ്വേറൊ പറഞ്ഞു.

നേരത്തെ ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്ടർ എറിക് ആബിദാലുമായി മെസ്സി പരസ്യമായി വാഗ്വാദത്തിൽ ഏർപെട്ടതോടെ ബാഴ്‌സലോണയിൽ മെസ്സിയുടെ ഭാവിയെ പറ്റി ചോദ്യങ്ങൾ ഉയർന്നിരുന്നു. നിലവിൽ 2021വരെയാണ് മെസ്സിക്ക് ബാഴ്‌സലോണയിൽ കരാർ ഉള്ളത്.

Advertisement