ഇഞ്ച്വറി ടൈമിൽ രക്ഷകനായി മെസ്സി, ഉറുഗ്വേയ്ക്ക് എതിരെ അർജന്റീനയ്ക്ക് സമനില

- Advertisement -

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയും ഉറുഗ്വേയും സമനിലയിൽ പിരിഞ്ഞു. ഇസ്രായേലിലെ ബ്ലൂം ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്. ഇഞ്ച്വറി ടൈമിൽ മെസ്സി നേടിയ ഗോളാണ് അർജന്റീനയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. 92ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെതിരെയും പെനാൾട്ടിയിലൂടെ മെസ്സി ഗോൾ നേടിയിരുന്നു.

ഇന്ന് കളിയുടെ 34ആം മിനുട്ടിൽ കവാനിയിലൂടെ ഉറുഗ്വേ ആണ് ആദ്യ ലീഡ് എടുത്തത്. കവാനിയുടെ ഉറുഗ്വേക്ക് ആയുള്ള 50ആം ഗോളായിരുന്നു ഇത്. ഉറുഗ്വേയ്ക്ക് വേണ്ടി 50 ഗോൾ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് കവാനി. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ അഗ്വേറോയിലൂടെ അർജന്റീന സമനില നേടി കളിയിലേക്ക് തിരികെ വന്നു. പക്ഷെ പിന്നാലെ സുവാരസിലൂടെ വീണ്ടും ഉറുഗ്വേ ലീഡ് എടുത്തു. അതിനു ശേഷമായിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിക്ക് ഈ ഗോളോടെ അർജന്റീന ജേഴ്സിയിൽ 70 ഗോളുകളായി.

Advertisement