റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിനെ കുറിച്ച് മെസ്സി

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് മെസ്സി അവസാനം പ്രതികരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ് എന്നും റൊണാൾഡോ പെട്ടെന്ന് തന്നെ മാഞ്ചസ്റ്ററിലെ സാഹചര്യവുമായി ഇണങ്ങി എന്നും മെസ്സി പറഞ്ഞു. അദ്ദേഹം അവിടെയും ഗോളടിച്ചു കൂട്ടുകയാണ്. അതാണ് അദ്ദേഹം വർഷങ്ങളായി ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിന് മാറ്റങ്ങൾ പ്രശ്നമല്ല. മെസ്സി പറഞ്ഞു.

താനും ക്രിസ്റ്റ്യാനോയും ഒരേ ലീഗിൽ കളിച്ചിട്ട് ഇപ്പോൾ കാലം കുറച്ചായി. പക്ഷെ ഒരേ ലക്ഷ്യങ്ങളുമായാണ് നമ്മൾ ഇരുവരും അവരവുടെ ടീമുകൾക്കായി പോരാടുന്നത് എന്ന് മെസ്സി പറഞ്ഞു. താനും റൊണാൾഡോയും തമ്മിലുള്ള പോരാട്ടങ്ങൾ തങ്ങൾക്കും ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുന്നതാണ്. ഈ നിമിഷങ്ങൾ ഫുട്ബോൾ ചരിത്രം എന്നും ഓർക്കും എന്നും മെസ്സി പറഞ്ഞു.

Previous articleസന്തോഷ് ട്രോഫി, തമിഴ്നാടിനെതിരെ കർണാടകയ്ക്ക് വമ്പൻ വിജയം
Next articleചെന്നൈയിൻ ഹൈദരബാദ് മത്സരത്തിന്റെ ലൈനപ്പ് അറിയാം, ജോബി ബെഞ്ചിൽ