“ഫുട്ബോളിനോട് സ്നേഹം ഉണ്ടെങ്കിൽ മെസ്സിയെ റൊണാൾഡോയോട് താരതമ്യം ചെയ്യരുത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന മെസ്സി മാജിക്ക് കണ്ട് മെസ്സിയെ പുകഴ്ത്തി ഇറ്റാലിയൻ സ്ട്രൈക്കർ മരിയോ ബലൊട്ടെല്ലി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിനെ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തിരുന്നു. അതിൽ മെസ്സി രണ്ട് ഗോളുകളും നേടിയിരുന്നു. ഈ മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് മെസ്സിയെ കുറിച്ച് ബാലോട്ടെല്ലി പോസ്റ്റ് ഷെയർ ചെയ്തത്.

നിങ്ങൾക്ക് ഫുട്ബോളിനോട് സ്നേഹം ഉണ്ടെങ്കിൽ ഇനിയും മെസ്സിയെ യുവന്റസിന്റെ ഏഴാം നമ്പറുമായി താരതമ്യം ചെയ്യരുത് എന്നായിരുന്നു ബാലോട്ടെല്ലിയുടെ പോസ്റ്റ്. യുവന്റസിന്റെ ഏഴാം നമ്പറ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഫുട്ബോൾ ലോകത്ത് ആരാണ് ഏറ്റവും മികച്ചത് എന്ന സംവാദങ്ങൾ തുടരുന്നതിനിടെയാണ് ബാലോട്ടെല്ലിയുടെ പരാമർശം. ഇന്നലെ നേടിയ ഗോളുകളൊടെ ക്ലബ് ഫുട്ബോളിൽ 600 ഗോളുകൾ എന്ന നേട്ടത്തിൽ റൊണാൾഡോയ്ക്ക് ഒപ്പം മെസ്സി എത്തിയിരുന്നു