മെസ്സിക്ക് പരിക്ക് അല്ല, വിശ്രമം നൽകുന്നതാണ് എന്ന് പി എസ് ജി

Newsroom

Picsart 23 01 22 19 44 57 251

ഫ്രഞ്ച് കപ്പിൽ ബുധനാഴ്ച പാരിസ് സെന്റ് ജെർമെയ്ൻ പേസ് ഡി കാസലിനെ നേരിടും. നാളെ മെസ്സി കളിക്കാത്തത് പരിക്ക് കാരണം അല്ല എന്ന് പി എസ് ജി അറിയിച്ചു. പൂർണ ആരോഗ്യവാനാണെങ്കിലും സ്റ്റാർ താരം ലയണൽ മെസ്സി മത്സരത്തിൽ പങ്കെടുക്കില്ല എന്നും അടുത്തിടെ റിയാദിൽ നടന്ന മത്സരം ഉൾപ്പെടെയുള്ള തിരക്കുകൾക്കൊടുവിൽ അർജന്റീനിയൻ താരത്തിന് വിശ്രമം നൽകാനാണ് ഈ തീരുമാനമെന്നും ടീം വ്യക്തമാക്കി.

Picsart 23 01 22 19 44 43 682

മെസ്സി ഇല്ലായെങ്കിലും നെയ്മറും എംബാപ്പെയും നാളെ സ്ക്വാഡിനൊപ്പം ഉണ്ടാലും. ടൂർണമെന്റിൽ ഒരു വിജയം നേടി പ്രീക്വാർട്ടർ ഉറപ്പാക്കാനാണ് PSG നോക്കുന്നത്. അവസാന മത്സരത്തിൽ റിയാദിൽ ചെന്ന് പി എസ് ജി റിയാദ് ഇലവനെ 5-4ന് പരാജയപ്പെടുത്തിയിരുന്നു.