“കൂടുതൽ ഗോൾ നേടണമായിരുന്നു” – മെസ്സി

Picsart 22 12 04 02 56 06 689

ഓസ്ട്രേലിയക്ക് എതിരായ വിജയത്തിൽ സന്തോഷം ഉണ്ട് എന്നു ലയണൽ മെസ്സി. മത്സര ശേഷം സംസാരിക്കുക ആയിരുന്ന താരം അർജന്റീന കൂടുതൽ ഗോൾ നേടണം ആയിരുന്നു എന്നും അഭിപ്രായപ്പെട്ടു. ഒരു ഗോൾ കൂടെ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ സമ്മർദ്ദം ഒഴിവാക്കേണ്ടിയിരുന്നു എന്ന് മെസ്സി പറഞ്ഞു.

മെസ്സി 22 12 04 02 03 56 349

എങ്കിലും മത്സരം ഞങ്ങൾ തന്നെയാണ് നിയന്ത്രിച്ചത്. എമിലിയാനോ മാർട്ടിനസും ലിസാൻഡ്രോ മാർട്ടിനസും രക്ഷിച്ച നിമിഷങ്ങൾ ഒഴിച്ച് അധികം അവസരങ്ങൾ ഞങ്ങളുടെ ഡിഫൻസ് വഴങ്ങിയില്ല എന്ന് മെസ്സി പറഞ്ഞു. ഈ മത്സരം വളരെ ഫിസിക്കൽ ആയിരുന്നു എന്നും ഈ വിജവുമായി അടുത്ത ചുവട വെക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അർജന്റീന ക്യാപ്റ്റൻ പറഞ്ഞു.

ടീമും ആരാധകരും ഒരുമിച്ച് നിക്കേണ്ടതുണ്ട് എന്നും ടീം ഇനിയും ഈ ലോകകപ്പിൽ മുന്നോട്ട് പോകാൻ ഉണ്ട് എന്നും മെസ്സി പറഞ്ഞു.