മറഡോണയുടെ ഓർമ്മയിൽ ഒരു മത്സരം, മെസ്സിയും റൊണാൾഡീഞ്ഞോയും ഒരുമിച്ച് ഇറങ്ങും

ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഓർമ്മയിൽ ഒരു മത്സരം നടത്തും. ഈ വർഷം നവംബർ 14-ന് റോമിൽ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി അടക്കം ഉള്ള സൂപ്പർ താരനിരയെ ഇറക്കും എന്ന് സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചു‌ ‘സമാധാനത്തിനായുള്ള മത്സരം’ എന്നാകും ഈ മത്സരം അറിയപ്പെടുക.

മെസ്സി 100812

മെസ്സിയെ കൂടാതെ, മുൻ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ജിയാൻലൂജി ബഫൺ, റോമയുടെ പോർച്ചുഗീസ് കോച്ച് ജോസ് മൗറീഞ്ഞോ എന്നിവർ ഈ മത്സരത്തിന്റെ ഭാഗമാകും. ചാരിറ്റി കൂടെ ലക്ഷ്യമിടുന്ന ഈ മത്സരം ലോകകപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ആകും നടക്കുക.