ന്യൂകാസിലിൽ തുടരണം, ഇതിഹാസമാകണം : ബ്രൂണോ ഗിമറെയ്സ്

ന്യൂകാസിലിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന ബ്രസീലിയൻ താരം ബ്രൂണോ ഗിമറെയ്സ് ന്യൂകാസിലിൽ തന്നെ തുടരാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. മധ്യനിര താരത്തെ റയൽ മാഡ്രിഡ് നോട്ടിമിടുന്നു വെന്ന ഊഹാപോഹങ്ങൾക്ക് ഇടെയാണ് പ്രതികരണവുമായി ബ്രൂണോ എത്തിയത്. ഇംഗ്ലീഷ് മാധ്യമമായ ക്രോണിക്കിളിനോട് സംസാരിക്കവെയാണ് താരം തന്റെ സ്വപ്നങ്ങൾ പങ്കുവെച്ചത്.

“ലോകത്തെ ഏറ്റവും മികച്ച ടീമാണ് റയൽ മാഡ്രിഡ്, സാധാരണ ഉള്ള സംഭാഷണത്തിൽ കവിഞ്ഞൊന്നും അവരുമായിട്ട് ഉണ്ടായിട്ടില്ല.” താരം വെളിപ്പെടുത്തി. “ഈ മൈതാനം എന്നെ സ്നേഹിക്കുന്നുണ്ട്” ന്യൂകാസിലിനെ സൂചിപ്പിച്ചു കൊണ്ട് ബ്രൂണോ തുടർന്നു, “ഞാൻ തിരിച്ചും അത് പോലെ സ്നേഹിക്കുന്നു. എനിക്ക് ന്യൂകാസിൽ ലെജൻഡ് ആയി മാറണം.” പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളും വളരെ പ്രാധാന്യം ഉള്ളതാണെന്നു സീസണിന്റെ അവസാനം എവിടെ നിൽക്കുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത് എന്നും ബ്രൂണോ കൂട്ടിച്ചേർത്തു.