മെസ്സി കളിച്ചില്ല, ക്വാർട്ടർ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി

Newsroom

Picsart 24 04 04 09 55 47 969
Download the Fanport app now!
Appstore Badge
Google Play Badge 1

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ ഇന്റർ മയാമിക്ക് പരാജയം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ ആദ്യ പദാത്തിൽ മോണ്ടററിയെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഹോം ഗ്രൗണ്ടിൽ അവസാന നിമിഷ ഗോളിൽ ആയിരുന്നു മയാമിയുടെ പരാജയം‌ ഇന്ന് പരിക്ക് കാരണം ലയണൽ മെസ്സി ഇറങ്ങിയിരുന്നില്ല.

Picsart 24 04 04 09 56 03 732
ആദ്യ ഗോൾ ആഘോഷിക്കുന്ന തോമസ് ആൽവസ്

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ തോമസ് ആൽവസിലൂടെ ഇന്റർ മയാമിയാണ് ലീഡ് എടുത്തത്. ഇതിനുശേഷമാണ് അവർ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. 66 മിനിട്ടിൽ ഡേവിഡ് റുയിസ് ചുവപ്പ് കണ്ട് പുറത്തുപോയത് ഇന്റർ മയാമിക്ക് തിരിച്ചടിയായി. അതിനുശേഷം ആണ് മോണ്ടിററി സമനില കണ്ടെത്തിയത്‌. അവർ 69 മിനിറ്റിൽ മാക്സിമിലിയൻ മെസയിലൂടെ സമനില ഗോൾ നേടി. അവസാനം 89ആം മിനുട്ടിൽ മയാമിയുടെ ഒരു ഡിഫൻസീവ് അബദ്ധം മുതലെടുത്ത് ജോർഗെ റോഡ്രിഗസ് സന്ദർശകർക്ക് ആയി വിജയ ഗോളും നേടി.

ഏപ്രിൽ 11 പുലർച്ചെ ആകും ഇനി രണ്ടാം പദം മത്സരം നടക്കുക. അന്ന് മെസ്സി കളിക്കും എന്നാണ് ഇന്റർ മയാമി ആരാധകരുടെ പ്രതീക്ഷ.