റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ, ബാക്കി ടീമംഗങ്ങൾക്ക് 6 ലക്ഷവും പിഴ

Newsroom

Picsart 24 04 04 10 14 16 414
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വിശാഖപട്ടണത്തിൽ കെകെആറിനോട് തോറ്റ ഡെൽഹിക്കും റിഷഭ് പന്തിനും പരാജയത്തോടൊപ്പം ഫൈനും തിരിച്ചടിയായി. ഐപിഎൽ 2024ൽ തുടർച്ചയായ രണ്ടാം തവണയും സ്ലോ ഓവർ നിരക്ക് നിലനിർത്തിയതിന് ഡിസി ക്യാപ്റ്റൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി. രണ്ടാമത്തെ വീഴ്ച ആയതു കൊണ്ട് പന്ത് മാത്രനല്ല പ്ലെയിംഗ് ഇലവൻ്റെ മറ്റ് അംഗങ്ങൾക്കും പിഴ ചുമത്തി‌.

റിഷഭ് 24 04 04 10 15 12 387

ഡിസി സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിനാലാണ് പന്തിന് പിഴ ചുമത്തിയതെന്ന് ഗെയിമിന് ശേഷം ബിസിസിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലിം ഡിസിക്ക് ഇതേ കുറ്റത്തിന് പിഴ ചുമത്തപ്പെട്ടിരുന്നു‌.

ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള ടീമിലെ മറ്റുള്ളവർക്ക് ഓരോരുത്തർക്കും 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിൻ്റെ 25 ശതമാനമോ വീതം പിഴ ചുമത്തി. ഇനി തെറ്റ് ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് കിട്ടും.