ലയണൽ മെസ്സിയുടെ സൈനിംഗ് പൂർത്തിയാക്കിയതിനു പിന്നാലെ ഇന്റർ മയാമിയിലേക്ക് മെസ്സി ആരാധകർ ഒഴുകുകയാണെന്ന് പറയാം. ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെ വരവ് ഇന്റർ മയാമിക്ക് വലിയ ഊർജ്ജം നൽകി. 900k ആരാധകർ മാത്രമെ മെസ്സിയുടെ സൈനിംഗ് പ്രഖ്യാപിക്കും മുമ്പ് ഇൻസ്റ്റയിൽ മയാമിക്ക്
ഫോളോവെഴ്സ് ആയി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അത് 4.5മില്യണോളം എത്തിയിരിക്കുകയാണ്. അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന കായിക ടീമായി വരും ദിവസങ്ങൾ ഇന്റർ മയാമി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള എൻ എഫ് എൽ ക്ലബായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സിന് 4.9 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റയിൽ ഉള്ളത്. അത് ഇന്ന് തന്നെ ഇന്റർ മയാമി മറികടക്കും. അമേരിക്കയിലെ ബാസ്കറ്റ്ബോൾ ക്ലബുകൾ എടുക്ക ആണെങ്കിൽ ആകെ 6 ക്ലബുകൾക്ക് മാത്രമെ 5 മില്യണു മേൽ ആരാധകർ ഉള്ളൂ. 22 മില്യൺ ആരാധകർ ഫോളോ ചെയ്യുന്ന എൻ ബി എ ക്ലബായ ലേകേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അമേരിക്കൻ സ്പോർട്സ് ടീം.