ലയണൽ മെസ്സിക്ക് ഇരട്ട ഗോളുകളും അസിസ്റ്റും, ഇന്റർ മയാമിക്ക് മികച്ച വിജയം

Newsroom

ഇന്ന് മേജർ ലീഗ് സോക്കറിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സിയാണ് ഹീറോ ആയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഇൻറർ മയാമിയുടെ തിരിച്ചുവരവ്.

മെസ്സി 24 04 21 09 28 41 910

രണ്ടാം മിനിറ്റിൽ ഒരു സെൽഫ് ഗോളിൽ ആണ് നാഷ്വിലെ ലീഡ് എടുത്തത്. പതിനൊന്നാം മിനിറ്റിൽ ലയണൽ മെസ്സി സമനില നൽകി‌. മെസ്സിയുടെ ആദ്യ ഗോൾ ശ്രമം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും പിന്നീട് ബോള് മെസ്സിയിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ താരം എളുപ്പത്തിൽ ഫിനിഷ് ചെയ്യുകയായിരുന്നു.

39ആം മിനിട്ടിൽ ബുസ്കറ്റ്സിലൂടെ ഇന്റർ മയാമി ലീഡ് എടുത്തു. മെസ്സിയെടുത്ത ഒരു കോർണറിൽ നിന്നാണ് ബുസ്ക്കറ്റ്സ് ഗോൾ നേടിയത്. രണ്ടാം പദ്ധതിയിൽ 81ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ മെസ്സി വിജയം ഉറപ്പിച്ചു. 10 മത്സരങ്ങളിൽ 38 പോയിന്റുനായി ഇന്റർമയാമി ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാമത് നിൽക്കുകയാണ്