“മെസ്സി ഒരിക്കൽ കൂടി ബാഴ്‌സയിൽ എത്തും, തീർച്ച”

20221130 235340

ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ജോർഡി ക്രൈഫ്. നിലവിൽ ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്റർ ആയ മുൻ താരം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം വീണ്ടും ഒരിക്കൽ കൂടി ഊഷമളമായി തീരുമെന്നും ജോർഡി ക്രൈഫ്‌ പറഞ്ഞു. “മെസ്സി ഒരിക്കൽ തിരിച്ചു വരും എന്ന് തനിക്കും ലപോർടക്കും ഉറപ്പാണ്” അദ്ദേഹം തുടർന്നു, “ഒരു പക്ഷെ അത് മെസ്സിയുടെ വിരമിക്കലിന് ശേഷവും ആയേക്കാം. പക്ഷെ അങ്ങനെ ഒരു അവസാന കൂടിക്കാഴ്ച്ച മെസ്സിയും ബാഴ്‌സയും അർഹിക്കുന്നുണ്ട്. നിലവിൽ ഒരു വിടപറച്ചിൽ ഉണ്ടായിട്ടില്ല എന്നുള്ളത് സത്യമാണ്.”

Picsart 22 11 30 23 54 10 419

അടുത്തിടെ എംഎൽഎസിൽ നിന്നും താരത്തിന് ഓഫർ വന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താരം തന്റെ ഭാവിയെ കുറിച്ച് ജനുവരിക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സൂചനകൾ. ബാഴ്‌സ ബോർഡുമായി അത്ര നല്ല സുഖത്തിൽ അല്ലാത്ത മെസ്സി പിഎസ്ജി വിട്ടാലും വീണ്ടും ബാഴ്‌സയുടെ ജേഴ്‌സി അണിയാനുള്ള സാധ്യത കുറവാണ്. ഈ വസ്തുത കൂടി മനസിൽ വെച്ചവണം വിരമിക്കലിനു ശേഷമുള്ള മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച് ജോർഡി ക്രൈഫ്‌ സൂചിപ്പിച്ചത്.