മെസ്സിക്ക് ബാഴ്സലോണ കരിയറിലെ ആദ്യ ചുവപ്പ് കാർഡ്

20210118 102422
- Advertisement -

ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കിരീടം നഷ്ടപ്പെട്ട ബാഴ്സലോണക്ക് പരാജയം മാത്രമല്ല പ്രശ്നമായത്. ഇന്നലെ അവരുടെ സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പ് കാർഡ് വാങ്ങുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയായി. ബാഴ്സലോണ കരിയറിലെ ലയണൽ മെസ്സിയുടെ ആദ്യ ചുവപ്പ് കാർഡാണിത്. ബാഴ്സലോണയിൽ ഇന്നലത്തേത് മെസ്സിയുടെ 753ആം മത്സരമായിരുന്നു. ഇതുവരെ മെസ്സി ചുവപ്പ് വാങ്ങിയിരുന്നില്ല.

അർജന്റീനയ്ക്ക് വേണ്ടി മുമ്പ് ചുവപ്പ് വാങ്ങിയിട്ടുണ്ട് എങ്കിലും എന്നും മെസ്സി ഫുട്ബോൾ കളത്തിൽ നല്ല സ്വഭാവം കാത്തു സൂക്ഷിക്കുന്ന ആളായാണ് അറിയപ്പെടുന്നത്. ഇന്നലെ പരാജയപ്പെടുന്നതിന്റ്ർ വിഷമം ആണ് പന്തുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത് ഫൗൾ നടത്തുന്നതിൽ മെസ്സിയെ എത്തിച്ചത്. മെസ്സിക്ക് എതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ബാഴ്സലോണ ആരാധകർ ഭയക്കുന്നത്.

Advertisement