മെസ്സി ബാഴ്സയിൽ ഇല്ലെങ്കിൽ പിന്നെ എവിടെ, പണപ്പെട്ടി തുറക്കാൻ വൻ ക്ലബുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിന്റെ ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഫുട്ബോൾ പ്രേമികൾക്ക്. 13ആം വയസ്സ് മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സി ഇനി ബാഴ്സലോണയിൽ ഇല്ല എന്ന് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലാലിഗയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നമാണ് മെസ്സി ക്ലബ് വിടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. താരം തന്റെ വേതനം പകുതിയാക്കാൻ വരെ തയ്യാറായിരുന്നു എങ്കിലും കരാർ ഒപ്പുവെച്ച് താരത്തെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആയില്ല.

മെസ്സി ബാഴ്സലോണയിൽ അല്ലാ എങ്കിൽ പിന്നെ എവിടേക്ക് എന്നതാണ് എല്ലാവരുടെയും ചോദ്യം. മെസ്സിയെ സ്വന്തമാക്കാൻ മാത്രം വലിയ ക്ലബുകൾ ഏതൊക്കെയാണ്. പി എസ് ജി ആണ് മുന്നിൽ ഉണ്ടാവുക. സമ്പന്നരായ പി എസ് ജിക്ക് മെസ്സി ആഗ്രഹിക്കുന്ന വേതനം നൽകാൻ ആകും. ഒപ്പം മെസ്സിക്ക് ഒരു ശക്തമായ സ്ക്വാഡ് നൽകാനും പി എസ് ജിക്ക് ആകും. പി എസ് ജി അല്ലായെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ആകും മെസ്സിയെ സ്വന്തമാൽകാൻ കെൽപ്പുള്ള മറ്റൊരു ടീം. പെപ് ഗ്വാർഡിയോളയുടെ സാന്നിദ്ധ്യം സിറ്റിക്ക് എന്നും സാധ്യത നൽകുന്നു. എന്നാൽ സിറ്റി ഗ്രീലിസിഷിനെ വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ഇനി മെസ്സിയെ കൂടെ സ്വന്തമാക്കാൻ അവർക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.

ചെൽസിയും മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കാൻ സാധ്യതയുള്ള ക്ലബാണ്. ഈ സീസണിൽ ഇതുവരെ വലിയ സൈനിംഗ് ഒന്നും നടത്താത്ത ചെൽസി മെസ്സിക്ക് വേണ്ടി എതു റെക്കോർഡ് വേതനവും നൽകാൻ തയ്യാറാകും. എന്തായാലും ഇനി മെസ്സി എങ്ങോട്ടേക്ക് എന്നതാകും ഫുട്ബോൾ ലോകത്തെ ചൂടുള്ള ചർച്ചകൾ.