അഞ്ചാമതും ആ നേട്ടം മെസ്സിക്ക്, വേറെ ഒരു താരത്തിനും സാധിക്കാത്തത്

ബാഴ്സലോണ താരം മെസ്സിക്ക് കഴിഞ്ഞ സീസണിലെ ഗോൾഡൻ ഷൂ പുരസ്കാരം ലഭിച്ചു. ഇന്ന് നടന്ന ചടങ്ങിലാണ് ഗോൾഡൻ ഷൂ മെസ്സിക്ക് സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ യൂറോപ്പിൽ ലീഗ് ഫുട്ബോളുകളിൽ ഏറ്റവും കൂടുതൾ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ഷൂ ആണ് മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 34 ഗോളുകൾ ബാഴ്സക്കായി മെസ്സി നേടിയിരുന്നു.

ഇത് അഞ്ചാം തവണയാണ് മെസ്സി ഗോൾഡൻ ഷൂ നേടുന്നത്. ഒരു താരവും ഇത്രയധികം തവണ ഗോൾഡൻ ഷൂ നേടിയിട്ടില്ല. 2009/10, 2011/12, 2012/13, 2016/17, സീസണുകളിലാണ് മെസ്സി ഇതിനു മുമ്പ് ഈ പുരസ്കാരം നേടിയത്. ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് ബാഴ്സയിലേക്ക് തന്നെ ഈ അവാർഡ് എത്തുന്നത്. 2015/16 സീസണിൽ സുവാരസിനായിരുന്നു ഈ അവാർഡ്.

Messi Golden Shoe Season & Goals

2009/10 — 34 goals
2011/12 — 50 goals
2012/13 — 46 goals
2016/17 — 37 goals
2017/18 — 34 goals