ഇനാസ് മുന്നിൽ നിന്ന് നയിച്ചു, എം ഇ എസ് മമ്പാട് ക്വാർട്ടറിൽ

- Advertisement -

ക്യാപ്റ്റൻ ഇനാസ് റഹ്മാൻ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ കരുത്തരായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി എം ഇ എസ് മമ്പാട് ഗോൾ ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എം ഇ എസ്സിന്റെ വിജയം.

34ആം മിനുട്ടിൽ അഖിൽ ടി ആണ് എം ഇ എസ്സിനായി ആദ്യം ഗോൾ നേടിയത്. എം എ എസ് ക്യാപ്റ്റൻ ഇനാസ് റഹ്മാന്റെ ഫ്രീകിക്ക് ഗോളാണ് ക്രൈസ്റ്റ് കോളേജിന്റെ വലയിൽ രണ്ടാമത് വീണത്. ഫ്രീ കികിലൂടെ ആയിരുന്നു ഇനാസിന്റെ ഗോൾ. രണ്ട് മത്സരങ്ങളിൽ നിന്നായി ഇനാസ് നേടുന്ന മൂന്നാം ഗോളാണിത്. മൂന്നും ഫ്രീ കിക്കിൽ നിന്നായിരുന്നു.

86ആം മിനുട്ടിൽ ആന്റണി പൗലോസിലൂടെ ക്രൈസ്റ്റ് ഒരു ഗോൾ മടക്കി എങ്കിലും വിജയം എം ഇ എസിന് ഒപ്പം തന്നെ നിന്നു. ക്വാർട്ടറിൽ ഫറൂഖ് കോളേജിനെയാണ് എം ഇ എസ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement