റയൽ മാഡ്രിഡ് പി എസ് ജി താരം എമ്പപ്പെയുടെ പിറകിൽ ചേർന്നിട്ട് കുറച്ചു കാലമായി. പി എസ് ജി റയലിന്റെ ഓഫറുകൾ നിരസിച്ചിട്ടും റയൽ മാഡ്രിഡ് എമ്പപ്പെയെ സ്വന്തമാക്കും എന്നുള്ള പ്രഖ്യാപനങ്ങൾ തുടരുകയാണ്. ജനുവരിയിൽ എമ്പപെ റയലുമായി കരാർ ഒപ്പുവെക്കും എന്ന് റയൽ പ്രസിഡന്റ് പെരസ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം പ്രസ്താവനകളും റയൽ മാഡ്രിഡിന്റെ നടപടികളും ശരിയല്ല എന്ന് പി എസ് ജി സ്പോർടിങ് ഡയറക്ടർ ലിയെണാർഡോ പറഞ്ഞു.
“മാഡ്രിഡ് കാര്യങ്ങൾ നിഷേധിക്കുന്നു എങ്കിലും റയൽ മാഡ്രിഡ് കുറച്ചുകാലമായി എംബാപ്പെയെ ഒരു ഫ്രീ ഏജന്റായി ഒപ്പിടാൻ ശ്രമിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. രണ്ട് വർഷമായി അവർ എംബാപ്പെയെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നു. അത് ശരിയല്ല, അവർ ശിക്ഷിക്കപ്പെടണം.” പി എസ് ജി സ്പോർടിങ് ഡയറക്ടർ പറഞ്ഞു.
“എംബാപ്പയോടുള്ള അനാദരവായി ഞാൻ അതിനെ കാണുന്നു. അദ്ദേഹം മറ്റൊരു കളിക്കാരൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, ”ലിയോനാർഡോ പറഞ്ഞു.