ശ്രീലങ്കയെ മാൽഡീവ്സ് തോൽപ്പിച്ചു, ഇന്ത്യക്ക് ഇനി നേപ്പാളിനെ തോൽപ്പിക്കൽ അത്യാവശ്യം

സാഫ് കപ്പിൽ ഇന്ത്യ പരാജയപ്പെടുത്താൻ കഷ്ടപ്പെട്ട ശ്രീലങ്കയെ മാൽഡീവ്സ് എളുപ്പത്തിൽ പരാജയപ്പെടുത്തി. ഇന്ന് വൈകുന്നേരം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാൽഡീവ്സിന്റെ വിജയം. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ക്യാപ്റ്റൻ അലി അഷ്ഫാഖ് ആണ് മാൽഡീവ്സിന് ലീഡ് നൽകിയത്‌. ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു അഷ്ഫാഖിന്റെ ഗോൾ. സാഫ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുത ഗോൾ നേടിയിട്ടുള്ള താരമാണ് അഷ്ഫാഖ്.

കൂടുതൽ ഗോൾ നേടാൻ മാൽഡീവ്സിന് അവസരം ഉണ്ടായിരുന്നു എങ്കിലും മുതലെടുക്കാൻ അവർക്ക് ആയില്ല. ഈ വിജയത്തോടെ മാൽഡീവ്സിന് 3 മത്സരങ്ങളിൽ 6 പോയിന്റായി. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യക്ക് നേപ്പാളിനെ പരാജയപ്പെടുത്തിയെ പറ്റൂ. അല്ലാ എങ്കിൽ ഇന്ത്യയുടെ ഫൈനൽ സാധ്യത ഇന്ത്യയുടെ കയ്യിൽ ആയിരിക്കില്ല.