എമ്പപ്പെ ആണ് ഭാവിയിലെ താരം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

ഫ്രഞ്ച് യുവ താരം എമ്പപ്പയെ പുകഴ്ത്തി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. എമ്പപ്പെ ആണ് ഭാവിയിലെ ഫുട്ബോൾ ലോകത്തെ സൂപ്പർ താരം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പി എസ് ജിയിൽ അവസാന മൂന്ന് സീസണുകളിലായി കളിക്കുന്ന എമ്പപ്പെ ഇതുവരെ രണ്ട് ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് കിരീട നേട്ടത്തിലും എമ്പപ്പെ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇപ്പോൾ തന്നെ എമ്പപ്പെ വലിയ താരം ആണെന്നും ഇനി അങ്ങോട്ട് ഫുട്ബോളിനെ നയിക്കുക എമ്പപ്പെ ആയിരിക്കും എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടു. കുട്ടിക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകൻ ആയിരുന്നു എമ്പപ്പെ. ആ ക്രിസ്റ്റ്യാനോ തന്നെയാണ് ഇപ്പോൾ എമ്പപ്പെയെ പ്രശംസയിൽ മൂടിയിരിക്കുന്നത്.

Advertisement