ദുബായ് ഓപ്പണിൽ രണ്ടാം സീഡ് പ്ലിസ്കോവയെ അട്ടിമറിച്ച് എലേന സെമിയിൽ

- Advertisement -

ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിൽ രണ്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ പെട്ര പ്ലിസ്കോവയെ അട്ടിമറിച്ച് എലേന റൈബകിന സെമിഫൈനലിലേക്ക് മുന്നേറി. ഈ വർഷം മിന്നും ഫോമിലുള്ള സീഡ് ചെയ്യാത്ത താരമായ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പ്ലിസ്കോവയെ അട്ടിമറിച്ചത്. നിലവിൽ 2020 തിൽ കളിച്ച 20 മത്സരങ്ങളിൽ 17 ലും ജയം കണ്ട എലേന ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ സോഫിയ കെനിനെ അട്ടിമറിച്ച് ആയിരുന്നു അവസാന എട്ടിൽ എത്തിയത്.

മത്സരത്തിൽ പ്ലിസ്കോവക്ക് എതിരെ മികച്ച പ്രകടനം ആണ് താരം പുറത്ത് എടുത്തത്. ഇരു താരങ്ങളും മികവിലേക്ക് ഉയർന്നപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രെക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ എലേന മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ എതിരാളിക്ക് മേൽ കൂടുതൽ ആധിപത്യം നേടിയ താരം ബ്രൈക്ക് പോയിന്റുകൾ സ്വന്തമാക്കി 6-3 നു സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു. 11 തവണ ഏസുകൾ ഉതിർത്ത എലേന 80 ശതമാനം ആദ്യ സർവീസുകളും പോയിന്റുകൾ ആക്കി മാറ്റിയത് ആണ് മത്സരത്തിൽ നിർണായകമായത്.

Advertisement