പി എസ് ജിയിൽ പുതിയ കരാർ എമ്പപ്പെ ഒപ്പുവെക്കില്ല, 2022ൽ ക്ലബ് വിടാൻ തീരുമാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് സൂപ്പർ താരം എമ്പപ്പെ പി എസ് ജി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് മാനേജ്മെന്റിനെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ വെക്കേഷനായി പോകും മുമ്പാണ് താരം ക്ലബിനോട് പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് പറഞ്ഞത്. 2022വരെയുള്ള കരാറാണ് എമ്പപ്പെയ്ക്ക് പി എസ് ജിയിൽ ഉള്ളത്.

2022വരെ പി എസ് ജിയിൽ നിന്ന് കരാർ അവസാനം ക്ലബ് വിടാൻ ആണ് എമ്പപ്പെ ആഗ്രഹിക്കുന്നത്. താരം ഇത് തന്റെ സഹതാരങ്ങളോട് പറഞ്ഞതായും ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു. റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് എമ്പപ്പെ ആഗ്രഹിക്കുന്നത്. എമ്പപ്പെയെ വിൽക്കാനുള്ള യാതൊരു ഉദ്ദേശവും പി എസ് ജിക്ക് ഇപ്പോൾ ഇല്ല. മൊണാക്കോയിൽ നിന്ന് എത്തിയത് മുതൽ പി എസ് ജിയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എമ്പപ്പെ. എന്നാൽ ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ കിരീടങ്ങൾ നേടാൻ പി എസ് ജി വിടണം എന്നാണ് താരത്തിന്റെ നിലപാട്.