പാരീസിൽ പുതിയ നാടകങ്ങൾ, എംബപ്പെയും പി എസ് ജിയും ഉടക്കുന്നു

പിഎസ്ജിയിൽ അസംതൃപ്തൻ, വീണ്ടും ചൂട് പിടിച്ച് എംബപ്പെ കൂടുമാറ്റം

കിലിയൻ എമ്പാപ്പെയുടെ കൂടുമാറ്റ ചർച്ചകൾ ഒരിക്കൽകൂടി ചൂടുപിടിക്കുന്നു. ഫ്രഞ്ച് സൂപ്പർതാരത്തെ സ്വന്തം കൂടാരത്തിൽ തന്നെ പിടിച്ചു നിർത്താൻ ഇത്തവണ പിഎസ്ജിക്കായെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ വാർത്തകൾ. എമ്പാപ്പെയും പിഎസ്ജിയും തമ്മിലുള്ള ബന്ധം പൂർണമായും വഷളായെന്നും ടീം വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം എന്നും മാർക്ക അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തു. ഉയർന്ന വരുമാനത്തിന് പുറമെ മറ്റനേകം ആനുകൂല്യങ്ങളും താരത്തിനായി പിഎസ്ജി നൽകിയിരുന്നെങ്കിലും നിലവിലെ ക്ലബ്ബിന്റെ സാഹചര്യങ്ങളിൽ താരം ഒട്ടും സംതൃപ്തനല്ല. ഒരു പക്ഷെ ജനുവരിയിൽ തന്നെ പുതിയ തട്ടകം തേടാൻ എമ്പാപ്പെ ഒരുങ്ങിയേക്കും. ഒരു പക്ഷെ പ്രതീക്ഷിച്ച പോലെ ടീമിന്റെ ഒരേയൊരു മുഖമായി തന്നെ ഉയർത്തി കാണിക്കാത്തതിലും താരത്തിന് അസംതൃപ്തി ഉണ്ടായിരുന്നിരിക്കണം.

20221011 214656

റയൽ മാഡ്രിഡ് ജേഴ്‌സി എന്നും സ്വപ്നം കണ്ടിരുന്ന എമ്പാപ്പെക്ക് ബെർണബ്യുവിലേക്ക് തന്നെ എത്തിച്ചേരാനാണ് ആഗ്രഹം. ഇത്തവണ താരത്തെ എത്തിക്കുന്നതിന്റെ വക്കിൽ നിന്നും കാര്യങ്ങൾ വഴുതി പോയെങ്കിലും വീണ്ടും എമ്പാപ്പെക്കായി ശ്രമിച്ചേക്കുമെന്ന സൂചനകൾ ഫ്ലോരന്റിനോ പെരെസ് നൽകിയിരുന്നു. എന്നാൽ താരത്തിന്റെ കൈമാറ്റം പിഎസ്ജി ഒരിക്കലും എളുപ്പമാക്കി കൊടുക്കില്ല എന്ന കാര്യം ഉറപ്പാണ്.