മാർഷ്യലിനായി ചിലവഴിച്ച പണം നഷ്ടമാണ്, താരത്തെ വാങ്ങില്ല എന്ന് സെവിയ്യ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ അവസാന കുറച്ച് മാസങ്ങളായി ലോണിൽ സെവിയ്യയിൽ കളിക്കുക ആയിരുന്നു. അവിടെയും താരത്തിന് തിളങ്ങാൻ ആയിരുന്നില്ല. മാർഷ്യലിനെ ഞങ്ങൾ നിലനിർത്തില്ല എന്ന് സെവിയ്യ പ്രസിഡന്റ് കാസ്ട്രോ പറഞ്ഞു. മാർഷ്യലിനായി ഞങ്ങൾ വലിയ പണം ചിലവഴിച്ചു. അത് നഷ്ടമാണ്. ഈ നീക്കം ഫലവത്തായില്ല‌. അദ്ദേഹം പറഞ്ഞു.

മാർഷ്യലിന്റെ പരിക്കുകളും തിരിച്ചടിയായി. മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചയക്കും എന്നും അദ്ദേഹം പറഞ്ഞു. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ. ടെൻ ഹാഗ് മാർഷ്യലിനെ ടീമിൽ നിർത്താൻ നോക്കുമോ അതോ വിൽക്കുമോ എന്നത് ഇനി കണ്ടറിയണം.