ബലോട്ടെല്ലി മാർസെ വിട്ടു, പുതിയ ക്ലബ്ബ് അവ്യക്ത

ഫ്രഞ്ച് ക്ലബ്ബ് മാർസെയുടെ ഇറ്റാലിയൻ സ്‌ട്രൈക്കർ മാരിയോ ബലോട്ടെല്ലി ക്ലബ്ബ് വിട്ടതായി ക്ലബ്ബ് സ്ഥിതീകരിച്ചു. ഇതോടെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രബ്‌സ്ഫറിൽ ലഭ്യമാകും. എങ്കിലും പുതിയ ക്ലബ്ബ് ഏതാകും എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. നീസിൽ നിന്ന് 6 മാസത്തെ ലോണിലാണ് താരം മാർസെയിൽ എത്തിയത്. അവിടെ 15 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ താരം നേടി.

താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ മാർസെ ശ്രമിച്ചിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയതോടെ ആ ശ്രമം ഉപേക്ഷിച്ചു. നാപോളി, വെസ്റ്റ് ഹാം ടീമുകൾ താരത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇറ്റാലിയൻ താരമായ ബലോട്ടെല്ലി മുൻപ് മാഞ്ചസ്റ്റർ സിറ്റി, നീസ്, ഇന്റർ മിലാൻ ടീമുകൾക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഗോൾ മഴ പെയ്തു കെ ലീഗ്, 2 മത്സരത്തിൽ നിന്നു പിറന്നത് 18 ഗോളുകൾ
Next articleമാക്സി ഗോമസിനെ റാഞ്ചാൻ വലൻസിയ