മാർക്കിനോസ് പി എസ് ജിയിൽ 2028വരെ

Newsroom

പി എസ്‌ ജിയുടെ വിശ്വസ്ഥനായ സെന്റർ ബാക്ക് മാർക്കിനോസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു.. 2028 വരെയുള്ള കരാർ താരം ഒപ്പുവെച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 28 കാരനായ മാർക്കിനോസ് അവസാന 10 വർഷമായി പി എസ്‌ ജിയിൽ ഉണ്ട്.

Picsart 23 05 19 20 30 44 753

2013ൽ റോമയിൽ നിന്ന് ആയിരുന്നു മാർക്കിനോസ് പി എസ്‌ ജിയിലേക്ക് എത്തുന്നത്‌‌. ഇപ്പോൾ പി എസ്‌ ജിയുടെയും ബ്രസീലിന്റെയും പ്രധാന സെന്റർ ബാക്കാണ് അദ്ദേഹം. കൊറിയന്തസ് ക്ലബിലൂടെ ആണ് വളർന്നു വന്നത്. പി എസ്‌ ജിക്ക് ഒപ്പം ഇതുവരെ 26 കിരീടങ്ങൾ മാർക്കിനോസ് നേടിയിട്ടുണ്ട്. 405 മത്സരങ്ങൾ കളിച്ച താരം 38 ഗോളുകളും നേടിയിട്ടുണ്ട്.