മരകാന സ്റ്റേഡിയത്തിന്റെ പേരു മാറ്റാനുള്ള തീരുമാനം പ്രതിഷേധം കാരണം ഉപേക്ഷിച്ചു

Gettyimages 1306724294
- Advertisement -

ബ്രസീലിലെ പ്രമുഖ സ്റ്റേഡിയമായ മരകാന സ്റ്റേഡിയത്തിന്റെ പേരു മാറ്റാനുള്ള അധികൃതരുടെ തീരുമാനം പ്രതിഷേധം കാരണം ഉപേക്ഷിച്ചു. 2014 ലോകകപ്പ് ഫൈനൽ വേദിയായ സ്റ്റേഡിയമാണ് മരകാന. ബ്രസീൽ ഇതിഹാസ താരം പെലെയുടെ പേരിലേക്ക് സ്റ്റേഡിയം മാറ്റാൻ ആയിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം വലിയ പ്രതിഷേധം തന്നെ ക്ഷണിച്ചു വരുത്തി.

1940കളിൽ സ്റ്റേഡിയം നിർമ്മിക്കാൻ വേണ്ടി പൊരുതിയ മാധ്യമ പ്രവർത്തകൻ മരിയോ ഫിലോയുടെ പേരിലാണ് ഇപ്പോൾ സ്റ്റേഡിയം ഉള്ളത്. അത് തന്നെ തുടരണം എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പേരുമാറ്റാൻ ഉള്ള തീരുമാനം പിൻവലിക്കപ്പെട്ടത്.

Advertisement