മറഡോണയുടെ ശസ്ത്രക്രിയ വിജയകരം

20201104 130234
- Advertisement -

അർജന്റീന ഇതിഹാസം താരം മറഡോണയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന് അദ്ദേഹത്തിന്റെ ഡോക്ടർ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറഡോണയ്ക്ക് മസ്തിഷ്കത്തിൽ രക്തസ്രാവം കണ്ടെത്തിയതിനാൽ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്നു മറഡോണ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടർ പറഞ്ഞു.

അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോൾ ഉള്ളത്. ശസ്ത്രക്രിയ കഴിഞ്ഞു എങ്കിലും അദ്ദേഹം കുറച്ച് ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ നിൽക്കേണ്ടു വരും എന്നും റിപ്പോർട്ടുകൾ പറയുന്നു. അർജന്റീനൻ ക്ലബായ‌ ജിമ്നാസിയയെ ആണ് ഇപ്പോൾ മറഡോണ പരിശീലിപ്പിക്കുന്നത്. മറഡോണ കഴിഞ്ഞ ആഴ്ച ആയിരുന്നു തന്റ്ർ 60ആം ജന്മദിനം ആഘോഷിച്ചത്. ഇതിഹാസ താരം പെട്ടന്ന സുഖം പ്രാപിച്ച് ആശുപത്രി വിടണമെന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.

Advertisement