അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾക്ക് വേണ്ടി കളിച്ചാലും പ്രശ്നമില്ല എന്ന് പെപ്

Img 20210122 011425
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് അറിയിച്ച സ്ട്രൈക്കർ കുൻ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിലേക്ക് പോകാം എന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സിറ്റിയുടെ വൈരികളായ ക്ലബുകളിൽ അഗ്വേറോ കളിച്ചാലും പ്രശ്നമില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. തന്റെ ഇഷ്ടമല്ല പ്രധാനം. അഗ്വേറോയുടെ ഇഷ്ടമാണ്. അദ്ദേഹത്തിന് എന്താണ് നല്ലത് എന്നതാണ് പ്രധാനം. പെപ് പറഞ്ഞു.

അഗ്വേറോയെ ചെൽസി സൈൻ ചെയ്യും എന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുക ആയിരുന്നു താരം. സിറ്റിയിൽ ഉള്ള മുഴുവൻ പേരും അഗ്വേറോയുടെ നല്ലതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആശംസകളും താരത്തിന് ഉണ്ട് എന്നും പെപ് പറഞ്ഞു. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് അഗ്വേറോ. സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നും അഗ്വേറോയ്ക്ക് വലിയ ഓഫറുകൾ ആണ് വരുന്നത്.

Advertisement