ഐസോലേഷന്‍ വാര്‍ഡ് ഒരുക്കുവാന്‍ തങ്ങളുടെ ഡോര്‍മെറ്ററി വിട്ട് നല്‍കുവാനായി പോണ്ടിച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍

കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യ നിര്‍ണ്ണായക ചുവട് വയ്പ്പുകള്‍ നടത്തുമ്പോള്‍ രാജ്യമൊട്ടാകെ ചെറിയ സഹായങ്ങളുമായി മുന്നോട്ട് വരികയാണ്. അത്തരത്തിലൊരു സഹായവുമായി ഇപ്പോള്‍ പോണ്ടിച്ചേരി ക്രിക്കറ്റ് അസോസ്സിയേഷനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഡോര്‍മെറ്ററി സൗകര്യം കൊറോണ രോഗികള്‍ക്കായുള്ള ഐസോലേഷന്‍ വാര്‍ഡാക്കുവാന്‍ വിട്ട് കൊടുക്കുവാന്‍ തയ്യാറായി മുന്നോട്ട് വരികയാണ് പോണ്ടിച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍.

പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയ്ക്ക് ഇത് സംബന്ധിച്ച കത്ത് അസോസ്സിയേഷന്‍ കൈമാറിയിട്ടുണ്ട്. 30 രോഗികള്‍ക്കുള്ള സൗകര്യമാണ് അസോസ്സിയേഷന്‍ സൗകര്യങ്ങളില്‍ ഒരുക്കാനാകും.

Previous article“ഇങ്ങനെ ഒരു നരകം കാണാൻ ലോകം തയ്യാറായിരുന്നില്ല”
Next articleസുരേഷ് റെയ്നയെയും യുവരാജ് സിംഗിനെ പോലെയുമുള്ള താരങ്ങൾ ഇന്ത്യക്ക് വേണമെന്ന് മഞ്ചരേക്കർ