ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കോണർ ഗാലഹറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകദേശം 26 മില്യൺ പൗണ്ട് (ഏകദേശം 273 കോടി രൂപ) ആവശ്യമായി വരും. പ്രധാന ലക്ഷ്യം എന്നതിനെക്കാൾ ഇത് ഒരു അവസരമായിട്ടാണ് യുണൈറ്റഡ് കാണുന്നത്. ടീമിനെ നവീകരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മധ്യനിര ശക്തിപ്പെടുത്തൽ യുണൈറ്റഡിന് അനിവാര്യമാണ്.
നിലവിൽ അത്ലറ്റികോ മാഡ്രിഡിലുള്ള ഗാലഹർക്ക് അവിടെ അധികം അവസരം ലഭിക്കുന്നില്ല. സ്പാനിഷ് ക്ലബ്ബ് ലോൺ ഡീലിനേക്കാൾ സ്ഥിരമായ വിൽപ്പനയാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിനായി ഏകദേശം 26 മില്യൺ പൗണ്ടാണ് അത്ലറ്റികോ മാഡ്രിഡ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോബി മയ്നൂവിനെ ലോണിൽ വിടാൻ സാധ്യത ഉള്ളതിനാൽ യുണൈറ്റഡ് ജനുവരിയിൽ ഒരു മധ്യനിര താരത്തെ എന്തായാലും വാങ്ങേണ്ടി വരും.
കൂടുതൽ അവസരം ഉറപ്പാക്കാനും ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ഇടം നേടാനുമുള്ള സാധ്യത വർദ്ധിപ്പിക്കാനും ആണ് ഗാലഹർ ക്ലബ് വിടാൻ നോക്കുന്നത്.