മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ റൊണാൾഡോ സ്നേഹം തുടരുമോ!!

Img 20210826 233122

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തരുത് എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആയിരിക്കും. റൊണാൾഡോ സിറ്റിയുനായി കരാർ ധാരണയിലേക്ക് എത്തുക ആണെന്ന വാർത്ത യുണൈറ്റഡ് ആരാധകർക്ക് നിരാശയും രോഷവും ഒക്കെ നൽകുന്നുണ്ട്. പണ്ട് പീറ്റർ ഷിമൈക്കിൾ എന്ന ഇതിഹാസ താരം അത്ര ശക്തിയൊന്നുമില്ലാത്ത മാഞ്ചസ്റ്റർ സിറ്റിയിൽ പോയതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്നേറ്റ വിമർശനങ്ങൾ ഫുട്ബോൾ ആരാധകർ ഓർക്കുന്നുണ്ടാകും. അന്നത്തേക്കാൾ വലിയ വൈരികളാണ് ഇപ്പോൾ മാഞ്ചസ്റ്ററിലെ ടീമുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തന്റെ കരിയറിന്റെ പീക്കിൽ വെച്ച് റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ കൂടുമാറി എങ്കിലും ആരാധകരിൽ ഭൂരിഭാഗത്തിനും റൊണാൾഡോയുള്ള സ്നേഹം കുറഞ്ഞില്ല. അവർ എന്നും വിവാ റൊണാൾഡോ ചാന്റ്സ് പാടി റൊണാൾഡോയുടെ യുണൈറ്റഡിലെ നാളുകൾ ഓർമ്മിപ്പിച്ചു. യുവന്റസിനൊപ്പം യുണൈറ്റഡിനെതിരെ ഗോൾ നേടി ക്ക ഗോൾ റൊണാൾഡോ ആഘോഷിച്ചപ്പോൾ കുറച്ച് ആരാധകർ റൊണാൾഡോയെ വിമർശിച്ചു എങ്കിലും അപ്പോഴും റൊണാൾഡോ ചുവന്ന ജേഴ്സിയിൽ നടത്തിയ ഗംഭീര പ്രകടനങ്ങൾ എല്ലാവരും അപ്പോഴും അഭിമാനത്തോടെ ഓർത്തു.

പക്ഷെ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം പോയാൽ യുണൈറ്റഡ് ആരാധകരെ തീർത്തും റൊണാൾഡോക്ക് എതിരെ തിരിക്കും. റൊണാൾഡോയുടെ ആരാധകരിൽ വലിയ പങ്കും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആയിരുന്നു. റൊണാൾഡോക്ക് റയൽ മാഡ്രിഡ് ആരാധകർ നൽകിയതിനേക്കാൽ സ്നേഹം നൽകുന്നതും യുണൈറ്റഡ് ആരാധകർ ആയിരുന്നു. ഇതിനൊക്കെ ഈ പുതിയ ട്രാൻസ്ഫർ നീക്കം അവസാനം കുറിച്ചേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളുടെ പേരിലേക്ക് വരേണ്ട റൊണാൾഡോ നാമം വൈരികളിലേക്ക് പോകുന്നതോടെ ആരാധകരുടെ മനസ്സിൽ നിന്ന് അകലും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Previous articleചാമ്പ്യന്മാരുടെ തുടക്കം തോല്‍വിയോട്, 2019 ക്വാളിഫയറിന് ശേഷം ട്രിന്‍ബാഗോയ്ക്ക് ആദ്യ തോല്‍വി
Next articleഗ്വാട്ടേമാല പിന്മാറി, രണ്ടാം തോല്‍വിയ്ക്ക് ശേഷവും ഇന്ത്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത