തുടർച്ചയായ രണ്ടാം വർഷവും മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ഫൈനലിൽ

- Advertisement -

തുടർച്ചയായ രണ്ടാം സീസണിലും ലീഗ് കപ്പ് ഫൈനൽ മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദവും വിജയിച്ചാണ് സിറ്റി ഫൈനൽ ഉറപ്പിച്ചത്. ബർട്ടൺ ആൽബിയണെ അവരുടെ ഹോമ വെച്ച് നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് തോൽപ്പിച്ചത്. സെർജിയോ അഗ്വേറോ ആണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. അഗ്വേറോയുടെ ഗോളിന് വഴിയിരുക്കിയ മഹ്റെസ് ആണ് കളിയിലെ മികച്ച താരം.

ആദ്യ പാദ സെമിയിൽ എതിരില്ലാത്ത 9 ഗോളുകൾക്കും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു. 10-0 എന്ന അഗ്രിഗേറ്റ് വിജയം ലീഗ് കപ്പ് സെമി ചരിത്രത്തിലെ തന്നെ വലിയ വിജയമാണ്. ടോട്ടൻഹാമും ചെൽസിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ നേരിടുക.

Advertisement