മലപ്പുറം ജില്ല എലൈറ്റ് ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും

Newsroom

മലപ്പുറം ജില്ലയിലെ എലൈറ്റ് ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാളെ തുടക്കമാവും. ജില്ലയിലെ പ്രമുഖ എഴ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ബാസ്കൊ ഒതുക്കുങ്ങൽ, ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായ
ഇഎംഇഎ കോളേജ് കൊണ്ടോട്ടി, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ എംഇഎസ് കോളേജ് മമ്പാട്, എൻ എസ് എസ് കോളേജ് മഞ്ചേരി, മുൻ ജില്ല ചാമ്പ്യന്മാരായ
എംഎസ്പി മലപ്പുറം, എസ് എസ് കോളേജ് അരിക്കോട്, കഴിഞ്ഞ വർഷത്തെ ബി ഡിവിഷൻ ചാമ്പ്യന്മാരായ റോയൽ എഫ് സി മഞ്ചേരി എന്നിവർ മാറ്റുരക്കും.

Picsart 23 05 19 11 01 34 019

രാവിലെ 7.00 നും വൈകുന്നേരം 4.00 മണിക്കും ആയി നടക്കുന്ന കളികളുടെ ഉദ്ഘാടനം മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം ശ്രീ. അനസ് എടത്തൊടിക വൈകുന്നേരം 4.00 മണിക്ക്
നിർവഹിക്കുന്നതാണ്. നാളെ രാവിലെ ബാസ്കൊ ഒതുക്കുങ്ങൽ ഇ എം ഇ എ കൊണ്ടോട്ടിയെ നേരിടും, വൈകുന്നേരം എൻ എസ് എസ് കോളേജ് മഞ്ചേരി എം എസ് പി മലപ്പുറത്തെയും നേരിടും.